മീര ജാസ്മിനോട് എനിക്ക് ദേഷ്യം തോന്നിയത് അക്കാര്യത്തിലാണ്; ഞാനദ്ദേഹത്തിന് കൊടുത്ത സമയം
മലയാള സിനിമാ ലോകം മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് അന്തരിച്ച ലോഹിതദാസ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ അവിസ്മരണീയ പ്രകടനം കണ്ട സിനിമകളില്‍ ചിലതിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. ആഴത്തില്‍ പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ ലോഹിതദാസ് സൃഷ്ടിച്ചു. സിനിമാ രംഗത്തേക്ക് മികച്ച അഭിനേതാക്കളെ കൊണ്ട് വരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതിലൊരാളാണ് മീര ജാസ്മിന്‍.
ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായിക നടിയായി മീര മാറി. മീര-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ ജനപ്രീതി നേടി. കരിയറില്‍ മീരയ്ക്ക് ഗോഡ്ഫാദറായിരുന്നു ലോഹിതദാസ്. കരിയറില്‍ ലോഹിതദാസിന്റെ ഉപദേശങ്ങള്‍ തനിക്ക് വഴികാട്ടിയായിട്ടുണ്ടെന്ന് മീര പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍, അക്കാലത്ത് ഇവരെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. നിരന്തരം വന്ന ഗോസിപ്പുകളെ മീര അവഗണിച്ചു. ഇപ്പോഴിതാ മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്. മീര ജാസ്മിനോട് തനിക്ക് ഒരു കാര്യത്തില്‍ ദേഷ്യമുണ്ടായിരുന്നെന്ന് സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മീര ജാസ്മിനോട് എനിക്ക് ആകെ ഒരു കാര്യത്തിലാണ് ദേഷ്യം വന്നത്.
‘അവര്‍ അകന്നിട്ട് ഏറെക്കാലമായി, ഇനി ഒന്നിക്കില്ല; കുടുംബത്തിലെ ആ വ്യക്തിയുടെ കാലം കഴിഞ്ഞാല്‍ പുറത്ത് വരും”അവര്‍ അകന്നിട്ട് ഏറെക്കാലമായി, ഇനി ഒന്നിക്കില്ല; കുടുംബത്തിലെ ആ വ്യക്തിയുടെ കാലം കഴിഞ്ഞാല്‍ പുറത്ത് വരും’
എന്റെ മുത്തപ്പന് (ലോഹിതദാസ്) ഞാന്‍ കൊടുത്തത് സമയമാണ്. വിലപ്പെട്ട സമയം ഞാന്‍ കൊടുത്തത് പൊതുജനത്തിന് വേണ്ടിയാണ്. ആ സമയം നഷ്ടപ്പെടുത്തുമ്പോള്‍ എനിക്ക് അസ്വസ്ഥതയുണ്ടാകും. വേറൊന്നുമല്ല. പത്തൊന്‍പത് വയസില്‍ ലോഹിതദാസിനെ അറിയുന്നവളാണ് ഞാന്‍. അന്ന് ഞാന്‍ ഇങ്ങനെയൊന്നുമല്ല. എന്റെ നാട്ടുകാരോട് ചോദിച്ചാല്‍ അറിയാം.
എന്റെ മക്കള്‍ വേറൊരിടത്തായിരുന്നു സ്‌കൂളില്‍ പഠിച്ചത്. രാത്രി അവിടെ പോയി നേരം വെളുത്തപ്പോള്‍ കൂട്ടിക്കൊണ്ട് വന്നു. അവര്‍ക്ക് ചിക്കന്‍ പോക്സാണെന്ന് അപ്പോഴാണ് അറിഞ്ഞത്. ഈ ബുദ്ധിമുട്ടുകളും തിരക്കുകളുമൊന്നും ലോഹിതദാസിനെ താന്‍ അറിയിച്ചിരുന്നില്ലെന്നും സിന്ധു ലോഹിതദാസ് വ്യക്തമാക്കി.
മുത്തേ എന്നാണ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നത്. മുത്തിനെ ആര്‍ക്കും മുറിക്കാന്‍ പറ്റില്ല. മുത്തേയെന്ന് വിളിച്ച് അവസാനം മക്കളായപ്പോള്‍ മുത്തപ്പനെന്ന് വിളിക്കാന്‍ തുടങ്ങിയെന്നും സിന്ധു ലോഹിതദാസ് ഓര്‍ത്തു. ലോഹിതദാസിനെയും തന്നെയും കുറിച്ചുള്ള ഗോസിപ്പുകളോട് മുമ്പൊരിക്കല്‍ മീര ജാസ്മിന്‍ പ്രതികരിച്ചിട്ടുണ്ട്.
ഗോസിപ്പുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും തനിക്ക് സിനിമാ രംഗത്ത് ഗുരുവാണ് ലോഹിതാദാസെന്നും നടി അന്ന് വ്യക്തമാക്കി. ഒരു ഗുരുവും ശിഷ്യയും, വലിയ ഷോ ഓഫ് എന്ന് പറഞ്ഞ് പലരും കളിയാക്കുമായിരുന്നു. സിനിമാ രംഗത്തേക്ക് വന്നപ്പോള്‍ തനിക്ക് നല്ല ഉപദേശങ്ങള്‍ തന്നത് അദ്ദേഹമാണ്.
അതുകൊണ്ടായിരിക്കാം താന്‍ വലിയ പ്രശ്നങ്ങളില്ലാതെ കരിയറില്‍ നിലനിന്നതെന്നും അന്ന് മീര ജാസ്മിന്‍ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിന്‍. പാലും പഴവുമാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.