CrimeNEWS

മെഡി. കോളേജില്‍ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍; അക്രമം ചികിത്സ വൈകിയെന്നാരോപിച്ച്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. ചടയമംഗലം പോരേടം സ്വദേശികളായ നൗഫല്‍, മുഹമ്മദ്, നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചെന്ന പരാതിയിലായിരുന്നു കേസ്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവര്‍ രൂക്ഷമായ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കള്‍ കൈയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

Signature-ad

ആശുപത്രിയില്‍ രാത്രി സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെയും പ്രതികള്‍ ആക്രമിച്ചെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഡോക്ടറുടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളും അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: