CrimeNEWS

വഞ്ചിയൂരില്‍ യുവതിയെ വീടുകയറി വെടിവച്ച കേസ്; വനിതാ ഡോക്ടര്‍ ജയില്‍ മോചിതയായി

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിയെ വീട്ടിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച് പരിക്കേല്‍പ്പിച്ച വനിതാ ഡോക്ടര്‍ ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം. വഞ്ചിയൂര്‍ പടിഞ്ഞാറക്കോട്ട പങ്കജ് വീട്ടില്‍ ഷിനിയെ വെടിവച്ച് പരിക്കേല്‍പ്പിച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രുപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ നടപടി.

കഴിഞ്ഞ ജൂലായ് 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി ഷിനിയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടിലെ കോളിംഗ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിന്റെ പിതാവാണ് വാതില്‍ തുറന്നത്. കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാന്‍ പിതാവ് വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു.

Signature-ad

ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതീര്‍ത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. ഒരു സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലായിരുന്നു ദീപ്തി എത്തിയത്. ഷിനിയുടെ കൈയിലെ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: