CrimeNEWS

തൃശൂരില്‍ വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കമെന്ന് സംശയം

തൃശൂര്‍: വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പൊറത്തുശ്ശേരിയിലാണ് സംഭവം നടന്നത്. വീ വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ ശശിധരന്റെ ഭാര്യ മാലതി (73), മകന്‍ സുജീഷ് (45) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കം ഉള്ളതായി സംശയം ഉണ്ട്. വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിന് തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

മകന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ വിദേശത്തായിരുന്നു. പിന്നീട് ആറുവര്‍ഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാകാം എന്ന് പോലീസ് പറഞ്ഞു.

Back to top button
error: