CrimeNEWS

കൊച്ചി അലന്‍ വാക്കര്‍ ഷോയിലെ ഫോണ്‍ കവര്‍ച്ച; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: അലന്‍ വാക്കറുടെ പരിപാടിക്കിടെ മൊബൈല്‍ മോഷണം സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസിന്റെ കൈവശമുണ്ട്. പ്രതികള്‍ കൊച്ചിയില്‍ മുറിയെടുത്ത് താമസിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കവര്‍ച്ചക്ക് പിന്നില്‍ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന.

ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.

Back to top button
error: