കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്‌റ് പി.പി. ദിവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയു ഭര്‍ത്താവിന്റേതാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണ്. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അതിനിടെ മരിച്ച നവീന്‍ ബാബുവിന്റെ സഹോദരന്‍ ദിവ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ സിറ്റി പൊലീസിലാണ് സഹോദരന്‍ പ്രവീണ്‍ ബാബുവാണ് പരാതി നല്‍കിയത്. പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദിവ്യ നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.