വിദേശ വിദ്യാര്‍ഥികള്‍ക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തി കാനഡയിലെ വിവിധ പ്രവിശ്യാ സര്‍ക്കാരുകളുടെയും തൊഴില്‍ മേഖലയുടെയും ആവശ്യമനുസരിച്ചാണ് കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശങ്ക കൂടാതെ തൊഴില്‍ സാധ്യതയും പെര്‍മനന്റ് റെസിഡന്‍സി സാധ്യതയുമുള്ള കോഴ്‌സുകളുടെ പുതിയ പട്ടികയില്‍ ഹെല്‍ത്ത് കെയറും സോഷ്യല്‍ കെയറും, സയന്‍സ് ആന്ഡഡ് ടെക്‌നോളജി കോഴ്‌സുകളും ഐടി കോഴ്‌സുകളും മാത്രമല്ല, നിരവധി ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകളും തൊഴില്‍ മേഖലയുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
ബികോം, ബിബിഎ കഴിഞ്ഞവര്‍ക്ക് ബിസിനസ് ആന്ഡ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പകരം ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ,അഗ്രിബിസിനസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരിക്കുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പട്ടികയില്‍ ഉള്‍പ്പെടാത്തതെങ്കിലും എന്നാല്‍ കുറഞ്ഞത് 16 മാസമെങ്കിലും ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ് കോഴ്സുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് കുടുംബത്തെ കൂടെകൂട്ടാനും ജീവിത പങ്കാളിക്ക് വര്‍ക്ക് പെര്‍മിറ്റോടെയുള്ള വിസക്കും കാനഡ അനുവാദം നല്‍കുന്നു. കോഴ്‌സുകളില്‍ പ്രായപരിധിയില്ലാതെ പ്രവേശനം നേടുകയും ചെയ്യാം.
മികവാര്‍ന്ന വിദേശ വിദ്യാഭ്യാസം നേടാനും ജീവിതം കരുപ്പിടിപ്പിക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകളുടെ വിവരങ്ങളുണ്ട് ഈ പട്ടികയില്‍. തൊഴില്‍ വിപണിയുടെ ആവശ്യമനുസരിച്ചാണ് ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്കും വിദേശ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മള സ്വാഗതമാണ്. വെല്‍ഡിങ്, പ്ലമിങ്, ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍, ബില്‍ഡിങ്, സര്‍വീസ് ടെക്‌നീഷ്യന്‍, ട്രാന്‍പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക് ഉള്‍പ്പെടെയുള്ള മേഖലകളാണത്. അഗ്രിക്കള്‍ച്ചറിലും അഗ്രിഫുഡിലും വിദ്യാര്‍ഥികള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്ന കാനഡയുടെ പുതിയ നയം ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് വിദേശ വിദ്യാഭ്യാസ രംഗത്തെ മുന്‍ നിരക്കാരായ സാന്റാമോണിക്കയുടെ മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്ന ‘സ്റ്റെം (STEM)’ കോഴ്‌സുകള്‍ക്കും മികച്ച അവസരങ്ങള്‍ കാനഡയില്‍ തുടരുന്നുണ്ട്. ഇതിനുപുറമേ സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ്, എന്‍വയോണ്‍മെന്റ് സസ്‌റ്റൈനബിലിറ്റി, എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ എന്‍വയോണ്‍മെന്റ് സയന്‍സുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കും, ബയോ സയന്‍സ്, ബയോ ടെക്‌നോളജി, ബയോ കെമിസ്ട്രി, എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കും ലൈഫ് സയന്‍സസ്, ഫുഡ് ക്വാളിറ്റി, അഗ്രി ടെക്‌നോളജി, അഗ്രി ബിസിനസ് കോഴ്‌സുകള്‍ക്കും പ്രാമുഖ്യം നല്‍കിയിരിക്കുന്നു കാനഡ.കാനഡയില്‍ വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും തീരുമാനമെടുക്കാന്‍ അവസരമൊരുക്കുന്നതാണ് രാജ്യം പുറപ്പെടുവിച്ച പുതിയ പട്ടിക.