CrimeNEWS

പിണറായിയെ താഴെയിറക്കാനെത്തി; യൂത്ത് കോണ്‍. ഉപാധ്യക്ഷ അരിതാ ബാബുവിന്റെ ഒന്നര പവന്‍ ഡിം!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം കവര്‍ച്ച പോയി. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിര്‍ത്തിയതായിരുന്നു ത്വരിത ബാബു. തുടര്‍ന്ന് ജലപീരങ്കിയേറ്റ അരിതയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സിടി സ്‌കാന്‍ ചെയ്യാന്‍ പോകുന്ന സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം സ്വര്‍ണം സൂക്ഷിച്ചത്. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

Signature-ad

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ യുവജനസംഘടനകള്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിന് പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: