CrimeNEWS

അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു; നടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

കൊച്ചി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ കേസ് എടുത്ത് പോലീസ്. ഉന്നതര്‍ക്കെതിരേ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല.

മുകേഷിനും ജയസൂര്യക്കുമെതിരേ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് തന്റെ അശ്ലീലചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. ആലുവ സൈബര്‍ പോലീസിനാണ് പരാതി നല്‍കിയത്. ആ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Signature-ad

ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി തന്നെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിനാലാണ് ആരുടേയും പേര് എഫ്.ഐ.ആറില്‍ പറയാത്തതെന്നാണ് വിവരം. സംഭവം വിശദമായി പരിശോധിക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: