IndiaNEWS

‘രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു, പേടിച്ചിട്ട് ഉറങ്ങാനാവുന്നില്ല’; ജയില്‍ മാറ്റണമെന്ന് ദര്‍ശന്‍

ബംഗളൂരു: സുഹൃത്തിന് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുകാസ്വാമിയുടെ പ്രേതം തന്നെ ശല്യപ്പെടുത്തുന്നെന്ന് കേസിലെ പ്രതിയും കന്നഡ സൂപ്പര്‍താരവുമായ ദര്‍ശന്‍ തൊഗുദീപ. പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്‍ശന്‍ പരാതിപ്പെട്ടു. ബെല്ലാരി ജയിലില്‍ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദര്‍ശന്‍ പറയുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.

രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തില്‍ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദര്‍ശന്‍ പറഞ്ഞെന്നാണ് ബെല്ലാരി ജയില്‍ വൃത്തങ്ങള്‍ പറഞ്ഞിരിക്കുന്നത്. സെല്ലില്‍ തനിച്ചായതിനാല്‍ ഭയന്ന് ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദര്‍ശന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും പേടിച്ചലറുന്നതും കേട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പ്രാര്‍ഥനകളും നടത്തി.

Signature-ad

നേരത്തേ ബംഗളൂരുവിലെ ജയിലിലായിരുന്നു ദര്‍ശന്‍. ഇവിടെ കൂട്ടാളികള്‍ക്കൊപ്പം സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരത്തെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ഇവിടെ മറ്റാരുമായി ബന്ധപ്പെടാന്‍ കഴിയാത്തവിധമുള്ള സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കുകയായിരുന്നു ദര്‍ശനെ. സെല്ലില്‍ സൗകര്യങ്ങള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിരാകരിച്ച അധികൃതര്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാത്രമേ സൗകര്യങ്ങള്‍ അനുവദിക്കാനാവൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയ സാഹചര്യത്തില്‍ തന്നെ ബംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് നടന്‍ അഭിഭാഷകന്‍ മുഖേന അധികാരികളോട് അഭ്യര്‍ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: