IndiaNEWS

മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും; പിന്നാലെ വലയിലായി

മുംബൈ: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും ചാടി. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഡെപ്യൂട്ടി സ്പീക്കറും ഒരു എംപിയും മൂന്ന് എംഎല്‍എമാരും ചാടിയത്.

എന്‍സിപി (അജിത് പവാര്‍ വിഭാഗം ) ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍, ബിജെപി എം പി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയിലാണ് ഇവര്‍ വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

Signature-ad

ഡപ്യൂട്ടി സ്പീക്കറും മറ്റ് ജനപ്രതിനിധികളും കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയില്‍ വീണ ഇവര്‍ തിരിച്ച് കയറുന്നതും വീഡിയോയില്‍ കാണാം. പട്ടിക വര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ മുകളില്‍ നിന്ന് ചാടിയത്.

Back to top button
error: