IndiaNEWS

നാഗചൈതന്യയും സാമന്തയും പിരിയാന്‍ കാരണം കെ.ടി രാമ റാവു; ലഹരിപാര്‍ട്ടിയില്‍ സമാന്തയെ അയക്കണമെന്ന് ആവശ്യപ്പെട്ടു; കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന മന്ത്രി

ഹൈദരാബാദ്: വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇപ്പോഴിതാ വീണ്ടും ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍ കാരണം ബിആര്‍എസ് നേതാവ് കെടിആറെന്ന് മന്ത്രി കൊണ്ട സുരേഖ ആരോപണം ഉയര്‍ത്തി. കെടിആര്‍ വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുമായിരുന്നുവെന്നും.

ഇതിലേക്ക് നടി സമാന്തയെ അയക്കാന്‍ കെടിആര്‍ നാഗാര്‍ജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിക്കുന്നു. ഇല്ലെങ്കില്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിക്കുമെന്നും ഭീഷണി മുഴക്കി. ഉടനെ നാഗാര്‍ജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്ക് വിടാന്‍ പറയുകയും ചെയ്തു.

Signature-ad

പക്ഷെ ഇതിന് സമാന്ത വിസമ്മതിച്ചുവെന്നും ഇതാണ് നാഗചൈതന്യയും സമാന്തയും പിരിയാന്‍ കാരണമെന്ന് കൊണ്ട സുരേഖ ആരോപണം ഉയര്‍ത്തുന്നു. പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് നടി സമാന്ത പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് കൊണ്ട സുരേഖയോട് സമാന്ത വ്യക്തമാക്കി.

ഞങ്ങള്‍ വേര്‍പിരിഞ്ഞത് തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ അനാവശ്യ ആരോപണങ്ങള്‍ നടത്തരുതെന്നും സമാന്ത പറയുന്നു.

പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേര്‍പിരിഞ്ഞതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും സ്ത്രീകളെ വസ്തുക്കള്‍ മാത്രമായി കാണുന്ന സിനിമയില്‍ പോരാടി ജീവിക്കുകയാണെന്നും സമാന്ത ശക്തമായി പ്രതികരിച്ചു.

നിങ്ങള്‍ മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സമാന്ത പോസ്റ്റില്‍ പറഞ്ഞു.പരാമര്‍ശം പിന്‍വലിക്കണമെന്ന് നാഗാര്‍ജുന അക്കിനേനി ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെക്കുറിച്ച് അനാവശ്യം പറയരുതെന്ന് നാഗാര്‍ജുന ശക്തമായി തുറന്നടിച്ചു.

ചുമ്മാ രാഷ്ട്രീയലാഭത്തിന് വേണ്ടി സിനിമാതാരങ്ങളെ കരുവാക്കരുത്. അടിയന്തരമായി പ്രസ്താവന പിന്‍വലിക്കണമെന്നും നാഗാര്‍ജുനയും മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

ബിആര്‍എസ് നേതാവ് കെടി രാമ റാവു എന്നും വിവാദങ്ങള്‍ സൃഷിട്ടിക്കുന്ന നേതാവാണ്. ഇതിനിടെ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കെടിആറും മുന്നറിയിപ്പ് നല്‍കി.

 

 

 

Back to top button
error: