IndiaNEWS

റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വര്‍ഷമായിട്ടും ജോലിയില്ല; ഇന്‍ഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

ബംഗളൂരു: ക്യാംപസുകളില്‍നിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് 2 വര്‍ഷം പിന്നിട്ടിട്ടും ഇന്‍ഫോസിസ് ജോലി നല്‍കിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്‌സ്) നല്‍കിയ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, കര്‍ണാടക തൊഴില്‍ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്‌സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതല്‍ റിക്രൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ജോലി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. സിസ്റ്റം എന്‍ജിനീയര്‍, ഡിജിറ്റല്‍ സ്‌പെഷല്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ഇന്‍ഫോസിസ് 202223ല്‍ ക്യാംപസ് റിക്രൂട്‌മെന്റ് നടത്തിയത്. 2022 ഏപ്രിലില്‍ തന്നെ ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കാണ് ഇനിയും ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കാത്തതെന്നാണു പരാതി.

Signature-ad

 

Back to top button
error: