IndiaNEWS

മദ്യപാനികളുടെ മനം കവരാൻ ‘ബെല്ല’ റം, അമൃത് ഡിസ്റ്റിലറീസ് ശര്‍ക്കരയില്‍ നിന്ന് നിർമ്മിച്ച ഈ പുതിയ മദ്യം സൂപ്പർ ഹിറ്റ്…!

  നീലകണ്‌ഠ റാവു ജഗ്ദലേ 1948 ലാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്.  ലോകത്തിലെ ഏറ്റവും മികച്ച മദ്യം നിർമ്മിക്കുന്ന കമ്പനിയുടെ 75-ാം വാർഷികമാണിന്ന്. സവിശേഷമായ ഒരു പുതിയ മദ്യം പുറത്തിറക്കിയാണ് ഈ വാർഷികം കമ്പനി ആഘോഷിക്കുന്നത്. ബെല്ല റം …! ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ റം ആണ് ബെല്ല. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായി, ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിലും മാണ്ഡ്യയിലും മറ്റുമുള്ള പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല റം നിർമ്മിക്കുന്നത്. കന്നടയില്‍ ബെല്ല എന്നാല്‍ ‘ശർക്കര’ എന്നാണര്‍ത്ഥം. 6 വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ സംഭരിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് അമൃത് ഡിസ്റ്റിലറീസ്. അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, ‘വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡു’ ലഭിച്ചു. അതേ വർഷം ‘വേള്‍ഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ” അവാർഡും നേടി. ഇതോടെ അമൃത് ബ്രാന്‍ഡിന്‍റെ പ്രശസ്തി ലോകമാകെ വ്യാപിച്ചു. ഇന്ന് യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ ഉൾപ്പെടെ 23 രാജ്യങ്ങളിൽ
അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്. ഇപ്പോഴിതാ, 100 ശതമാനം ശര്‍ക്കരയില്‍ നിന്നും നിർമ്മിക്കുന്ന പുതിയ റം പുറത്തിറക്കിയിരിക്കുന്നു അമൃത്. ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ല റമ്മിൻ്റെ വില 3,500 രൂപയാണ്.

Signature-ad

ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ പിതാവ് എന്നാണ് നീലകണ്‌ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്. ഇന്ത്യന്‍ പൈതൃകത്തോടും സംസ്കാരത്തോടും റാവുവിനുണ്ടായിരുന്ന അഭിനിവേശമാണത്രേ ‘ബെല്ല’യിലൂടെ യാഥാര്‍ത്ഥ്യമായത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ ഈ റം വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും അന്ന് ഇതിന് കര്‍ണ്ണാടക എക്സൈസ് നിയമപ്രകാരം സാധുത ഉണ്ടായിരുന്നില്ല. പിന്നീട്, ഇന്ത്യയില്‍ 2012 ല്‍ ശര്‍ക്കര കൊണ്ട് സിംഗിള്‍ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസന്‍സ് അമൃതിന് ലഭിച്ചു. ഈ  ജൂലൈലാണ് ‘ബെല്ല റം’ കമ്പനി ആദ്യമായി പരിചയപ്പെടുത്തുന്നത്. അതിനു ശേഷം ബെല്ലയുടെ ഔദ്യോഗിക ഉദ്ഘാടനവും ആഗോളതലത്തിലുള്ള ലോഞ്ചും നടന്നു.

ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇൻഡീസ് റം എന്ന പേരില്‍ അമൃത് പുറത്തിറക്കിയ റം വൻ വിജയം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: