കണ്ണൂര്‍: തലശേരി നഗരസഭയിലെ തിരുവങ്ങാട് പൊലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച മാരകായുധങ്ങള്‍ പിടിച്ചെടുത്തു. തലശേരി ടൗണ്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയിലെ കോണ്‍ക്രീറ്റ് സീലിങില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ പിടികൂടിയത്.
തലശേരി നഗരസഭയിലെ തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടില്‍ കൊലക്കേസ് പ്രതികള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങള്‍ പിടികൂടിയത്. പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ രണ്‍ദീപിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ നിന്നും 61 സെന്റിമീറ്റര്‍ നീളമുള്ള അഗ്രം കൂര്‍ത്ത പുതുതായി നിര്‍മ്മിച്ചരണ്ടു വാളുകളും അതിമാരകമായി മുറിവേല്‍പ്പിക്കാന്‍ ശേഷിയുള്ള 23 സെന്റീമീറ്റര്‍ നീളമുള്ള എസ് രൂപത്തിലുള്ള വളഞ്ഞ കത്തിയും പിടികൂടിയത്. തലശേരി എസ്.ഐ വി പി ന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെറെയ്ഡ് നടത്തിയത്.
അങ്കമാലി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികള്‍ക്ക് രണ്‍ദീപ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലിസ് രണ്‍ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്‍ദീപ് ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു.
തലശേരി ടൗണ്‍പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ബി.ജെ.പി പ്രാദേശിക പവര്‍ത്തകനായ രണ്‍ദീപ് എറണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് രണ്‍ദീപ് ഒളിവില്‍ താമസിപ്പിച്ചുവെന്ന വിവരം പൊലിസിന് ലഭിച്ചത്.
എടക്കോട് മിച്ചഭൂമിയില്‍ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന വിവരം അങ്കമാലി പൊലിസാണ് തലശേരി ടൗണ്‍ പൊലിസിന് കൈമാറിയത്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ രണ്‍ദീപ് സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്.
എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് തലശേരി മണ്ഡലം ഭാരവാഹികള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. കൊച്ചി കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘവുമായി രണ്‍ദീപിന് ബന്ധമുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഇയാള്‍ കേരളത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.