CrimeNEWS

വീട്ടമ്മയെ മരത്തില്‍കെട്ടിയിട്ട് ചുട്ടുകൊന്നത് അവിഹിതം ആരോപിച്ച്; മക്കളും മരുമകളും പിടിയില്‍

അഗര്‍ത്തല: വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്നത് അവിഹിത ബന്ധമാരോപിച്ച്. സംഭവത്തില്‍ ഇവരുടെ
ആണ്‍മക്കളും മരുമകളും പോലീസ് പിടിയില്‍. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലെ ചമ്പക്നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 55 കാരിയായ മിനാട്ടി ആണ് കൊല്ലപ്പെട്ടത്.

കുടുംബതര്‍ക്കമാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മിനാട്ടിയുടെ മക്കളായ രണബിര്‍, ബിപ്ലബ്, രണബിറിന്റെ ഭാര്യ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ മൂവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Signature-ad

സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചമ്പക്നഗറിലെ വീടിനു പിന്നിലെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ആണ്‍മക്കളാണ് മിനാട്ടിക്കുള്ളത്. 2022ല്‍ ഭര്‍ത്താവ് മരിച്ച ഇവര്‍ ഇളയ മക്കള്‍ക്കൊപ്പം ചമ്പക്നഗറിലെ വീട്ടിലാണ് താമസം. മൂത്ത മകന്‍ അഗര്‍ത്തലയിലാണ് കഴിയുന്നത്.

കൊല്ലപ്പെട്ട സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതികളായ ആണ്‍മക്കള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: