MovieNEWS

ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുമായി ‘4 സീസണ്‍സ്’ പൂര്‍ത്തിയായി…

ലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ‘4 സീസണ്‍സ് ‘ ചിത്രീകരണം പൂര്‍ത്തിയായി. ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുടെ പശ്ചാത്തലത്തില്‍, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.

കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര ബാന്റിയ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്‌നിചിറകുകളാണ്.

Signature-ad

മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബാനര്‍ – ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ക്രിസ് എ ചന്ദര്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – വിനോദ് പരമേശ്വരന്‍, ഛായാഗ്രഹണം – ക്രിസ് എ ചന്ദര്‍, എഡിറ്റിംഗ് – ആര്‍ പി കല്യാണ്‍, സംഗീതം – റാലേ രാജന്‍ (ഡടഅ), ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായര്‍, വിനോദ് പരമേശ്വരന്‍, ആലാപനം – മധു ബാലകൃഷ്ണന്‍, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകന്‍ ശ്രീനിവാസിന്റെ മകള്‍ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്‌സ്, അലക്‌സ് വാന്‍ട്രൂ, റാലേ രാജന്‍, മിന്നല്‍കൊടി ഗാനം കമ്പോസര്‍ – ജിതിന്‍ റോഷന്‍, കല- അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും – ഇന്ദ്രന്‍സ് ജയന്‍, ചമയം – ലാല്‍ കരമന, കോറിയോഗ്രാഫി – കൃഷ്ണമൂര്‍ത്തി, സുനില്‍ പീറ്റര്‍, ശ്രുതി ഹരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അജയഘോഷ് പരവൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -സജി വില്‍സണ്‍, ഡിസൈന്‍സ് കമ്പം ശങ്കര്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: