Month: August 2024

  • Kerala

    വയനാടിനൊരു കൈത്താങ്ങ്! ലക്ഷങ്ങളുടെ വാച്ചുകള്‍ വില്‍പനയ്ക്ക് വച്ച് പ്രവാസി; തുക ദുരിതാശ്വാസത്തിന്

    വയനാട്: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി ലോകത്തെ വിവിധ ഇടങ്ങളില്‍ നിന്ന് സഹായം എത്തുന്നുണ്ട്. വയനാടിനെ തിരിച്ച് പിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നല്‍കുന്നത്. ഇപ്പോഴിതാ പ്രവാസികളിലൊരാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഏല്‍പ്പിച്ച മൂന്ന് വാച്ചിനെക്കുറിച്ച് പറയുകയാണ് വ്‌ലോഗര്‍ എഫിന്‍. വാച്ചുകള്‍ വിറ്റ് ഏകദേശം 84 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് എഫിന്‍ പറയുന്നത്. ആ പണം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് എഫിന്‍ ഇക്കാര്യം പറഞ്ഞത്. ഉബ്ലുവിന്റെ 21 ലക്ഷം രൂപ വിലവരുന്ന ബിഗ് ബാംഗ് സ്‌ക്വയര്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച്, 33 ലക്ഷം രൂപയുടെ ഓവര്‍സീസിന്റെ റോസ് ഗോള്‍ഡ് എഡിഷന്‍, 29 ലക്ഷം രൂപയുടെ…

    Read More »
  • Crime

    ബിഹാറില്‍ നഴ്‌സറിക്കാരന്‍ തോക്കുമായെത്തി വെടിയുതിര്‍ത്തു; മൂന്നാം ക്ലാസുകാരന് പരുക്ക്

    പട്‌ന: ബിഹാറില്‍ ക്ലാസില്‍ തോക്കുമായെത്തി നഴ്‌സറി വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സുപോല്‍ ജില്ലയിലെ ലാല്‍പട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച രാവിലെ സെന്‍്‌റ് ജോവാന്‍ ബോര്‍ഡിങ് സ്‌കൂളിലാണ് അഞ്ച് വയസുകാരന്‍ തോക്കുമായി ക്ലാസിലെത്തിയത്. ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്. തുടര്‍ന്ന് ഇതെടുത്ത് മൂന്നാം ക്ലാസുകാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 10 വയസുകാരന്റെ കൈയിലാണ് വെടിയേറ്റത്- പൊലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരനായ കുട്ടിക്ക് എവിടെനിന്ന് തോക്ക് കിട്ടിയെന്നും അതെങ്ങനെ സ്‌കൂളിലേക്ക് കൊണ്ടുവന്നെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്’- യാദവ് പറഞ്ഞു. ‘വിദ്യാര്‍ഥികളുടെ ബാഗുകള്‍ പതിവായി പരിശോധിക്കാന്‍ ജില്ലയിലുടനീളമുള്ള സ്‌കൂളുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സംഭവം രക്ഷിതാക്കളില്‍ ഏറെ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്’- എസ്.പി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളാന്‍ പ്രേരിപ്പിച്ച് പോസ്റ്റ്; കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സമൂഹമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.

    Read More »
  • Kerala

    സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഒരുക്ലാസില്‍ 35 കുട്ടികള്‍ മതി, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

    തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്. സമിതി ശിപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990-കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു. പഠനകോണ്‍ഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍.) പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാര്‍ശനല്‍കി.…

    Read More »
  • Kerala

    ബെയ്ലി പാലം ഉടന്‍ സജ്ജമാകും, യന്ത്രസഹായത്തോടെ തിരച്ചില്‍; കാണാതായവരുടെ ബന്ധുക്കളെ സ്ഥലത്തെത്തിക്കും

    വയനാട്: മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്പോട്ട് ചെയ്യും. നൂറിലധികം ആംബുലന്‍സുകള്‍ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 85 ശതമാനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. അതുവഴി, കൂടുതല്‍ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്താന്‍ സാധിക്കും. രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ബെയ്ലി പാലം നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്കുഗര്‍ഡറുകളും പാനലുകളുമാണ് ബെയ്‌ലി പാലം നിര്‍മാണത്തിനുപയോഗിക്കുന്നത്. ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമില്‍ ബെയ്ലി പാനലുകള്‍ കൂട്ടിയോജിപ്പിച്ച് അതില്‍ ഉരുക്ക് ഗര്‍ഡറുകള്‍ കുറുകെ…

    Read More »
  • Kerala

    വൻ കവർച്ച, കൗമാരക്കാരൻ അറസ്റ്റിൽ: 9 പവൻ സ്വർണവും 9 ലക്ഷം രൂപയും റാഡോ വച്ചും മോഷ്ടിച്ച കേസിലാണ് 19കാരൻ കുടങ്ങിയത്

        കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മച്ചമ്പാടി സി എ നഗറിലെ ഇബ്രാഹിം ഖലീൽ എന്നയാളുടെ വീട്ടിൽ നിന്നും 9 പവൻ സ്വർണവും 9 ലക്ഷം രൂപയും റാഡോ വാച്ചും രേഖകളും കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്‌റാസ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാർ വീട് പൂട്ടി വിദേശത്ത് പോയപ്പോഴായിരുന്നു മോഷണം നടന്നത്. പ്രതി വീടിന്റെ മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് ലോക്കർ കടത്തിക്കൊണ്ട് പോവുകയായിരുന്നു. ലോക്കറിലാണ് സ്വർണവും പണവും രേഖകളും ഉണ്ടായിരുന്നത്. അഫ്‌റാസിനെതിരെ കുമ്പള, മഞ്ചേശ്വരം, കർണാടകയിലെ ഹസൻ, കൊണാജെ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകൾ നിലവിലുള്ളതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു

    Read More »
  • Kerala

    വി.ഡി സതീശന്‍ വിമർശിക്കപ്പെടുന്നു: ദയനീയ പരാജയത്തിൻ്റെ 3 വർഷങ്ങൾ

    ★ സിബി സത്യൻ (പ്രമുഖ പത്രപ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ) കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവായും സൂപ്പര്‍ കെ.പി.സി.സി പ്രസിഡന്റായും സതീശന്‍ നടത്തുന്ന താന്‍പോരിമയാണ് കെ.പി.സി.സി യോഗത്തില്‍ ചര്‍ച്ചയായത്. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായി കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാണോ എന്നു സ്വയം പരിശോധിക്കാനുള്ള ആദ്യ സ്‌റ്റെപ്പ് പുറത്തെടുത്തു…! നല്ല കാര്യം. പക്ഷേ യഥാര്‍ഥ പ്രശ്‌നം ഇനിയും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. എന്താണ് കോണ്‍ഗ്രസ് നേരിടുന്ന യഥാര്‍ഥ പ്രശ്‌നം…? വളരെ ലളിതമാണ് ആണ് ഉത്തരം. ഒരു പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണമായി പരാജയപ്പെടുന്നു. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ 3 വര്‍ഷമായി ഒരു സമ്പൂര്‍ണ പരാജയമാണ് താന്‍ എന്നു സ്വയം സതീശന്‍ തെളിയിച്ചിരിക്കുന്നു. കാമ്പുള്ള ഒരു ആരോപണം കൊണ്ടുവരാനോ ഭരണപരമായി ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാരിനെ നിയമസഭയില്‍ മുട്ടുകുത്തിക്കാനോ ഇതുവരെ കോണ്‍ഗ്രസിന്…

    Read More »
  • Kerala

    റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത നിയന്ത്രണം: ഇന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ അവധി, 4 ജില്ലകളിൽ റെഡ് അലർട്ട്

    കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 4 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി…

    Read More »
Back to top button
error: