Month: August 2024

  • Social Media

    കഷ്ടം തന്നെ! ഇത്രയും പച്ച നുണ എഴുതി വിടുന്നത് എന്തിനാണ്? യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ച് സീമ ജി.നായര്‍

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ താരമാണ് സീമ ജി നായര്‍.സീ കേരളം സീരിയയിലെ ഒരു താരത്തിന് വയനാട് ദുരന്തത്തില്‍ ദാരുണാന്ത്യം എന്ന രീതിയിലാണ്. ഈ വാര്‍ത്ത കേട്ടയുടന്‍ എല്ലാവരും പെട്ടെന്ന് ഞെട്ടി. എന്നാല്‍ ആ വാര്‍ത്തക്കു പിന്നിലെ സത്യം ഇതാണ്. മാംഗല്യം സീരിയലിന്റെ ക്യാമറമാന്‍ ഷിജുവാണ് അപകടത്തില്‍ മരിച്ചത്. മലയാളം സിനിമയിലെ ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്‌കെ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ഹിബ ജാസ്മിന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉള്ളത്.ഇതിനെതിരെ ആണ് താരം രംഗത്ത് വന്നത്.എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോള്‍ എത്രയോ പേര്‍ക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളര്‍ ഷിജു എന്ന് എഴുതിയാല്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്. ‘ഞാന്‍…

    Read More »
  • Crime

    പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് മൊഴി; വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കേസ്

    തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയില്‍ വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് പടിഞ്ഞാറേക്കോട്ടയിലെ വീട്ടില്‍ കയറി ഷിനിയെ വെടിവച്ചത്. മുഖം മറച്ചെത്തിയ വനിതാ ഡോക്ടര്‍ ആമസോണ്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ഷിനിയെ വെടിവച്ച ശേഷം അവിടെനിന്ന് കടന്നുകളഞ്ഞു. വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഈ കാര്‍ കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സില്‍വര്‍ കളറിലുള്ള കാര്‍ ആയൂരിലുള്ള പ്രതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയതും നിര്‍ണായകമായി. ഇവരുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്. ആരെയും സംശയമില്ലെന്നും ആര്‍ക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചില്ല. തുടര്‍ന്ന് ഷിനിയുടെയും സുജിത്തിന്റെയും പ്രതിയുടെയുമെല്ലാം ഫോണ്‍…

    Read More »
  • India

    ആമസോണില്‍നിന്ന് 55,000 രൂപയുടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്തു; കയ്യില്‍ കിട്ടിയത് ചായക്കപ്പുകള്‍

    മുംബൈ: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഫോണും ടിവിയുമെല്ലാം ഓര്‍ഡര്‍ ചെയ്ത ശേഷം പണം നഷ്ടമായ നിരവധി സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ഫോണിനു പകരം സോപ്പും ടിവിക്കു പകരം ഇഷ്ടികയും മറ്റും ഉപഭോക്താവിന് ലഭിച്ച നിരവധി സംഭവങ്ങള്‍. ഈയിടെ മുംബൈ സ്വദേശിയായ എഞ്ചിനിയര്‍ക്കും അത്തരത്തിലൊരു അക്കിടി പറ്റി. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ചായക്കപ്പുകളായിരുന്നു. ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) സ്ഥാപനത്തിലെ ഡെപ്യൂട്ടി എഞ്ചിനീയറായ അമര്‍ ചവാന്‍ ജൂലൈ 13ന് ആമസോണില്‍ നിന്ന് ഒരു ടെക്നോ ഫാന്റം വി ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഓണ്‍ലൈനായി 54,999 രൂപയും അടച്ചു. രണ്ട് ദിവസത്തിനു ശേഷം പാഴ്‌സലെത്തിയപ്പോള്‍ അമര്‍ ഞെട്ടിപ്പോയി. ഫോണിന് പകരം ആറ് ചായക്കപ്പുകളാണ് ബോക്‌സിലുണ്ടായിരുന്നത്. ആമസോണുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് അമര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റീട്ടെയിലര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും മാഹിം പൊലീസ് ഉദ്യോഗസ്ഥന്‍…

    Read More »
  • Kerala

    മുന്നറിയിപ്പു നല്‍കിയിരുന്നോ? മിണ്ടാട്ടമില്ലാതെ കേന്ദ്ര ഏജന്‍സികള്‍, അമിത് ഷായുടെ പ്രസ്താവനയില്‍ ആശയക്കുഴപ്പം

    തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച് കേരളത്തിനെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന്, സംസ്ഥാനത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏജന്‍സികള്‍ പ്രതിരോധത്തില്‍. കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ), സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ (സിഡബ്ല്യുസി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് വിഷമസന്ധിയിലായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണോ മന്ത്രി അമിത് ഷാ പരാമര്‍ശിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് കേരള സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞത്. കേരള സര്‍ക്കാരിന്റെ നിസംഗതയാണ് ഇത്രയും വലിയ ദുരന്തം വരുത്തിവെച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അമിത്ഷായുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചിരുന്നു. ചീഫ് സെക്രട്ടറി വി…

    Read More »
  • Kerala

    ദുരന്തമുഖത്ത് സ്‌നേഹത്തിന്റെ കട തുറന്ന് കരീം; സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം നല്‍കി

    കോഴിക്കോട്: അപ്രതീക്ഷിത ദുരന്തത്തില്‍ വയനാട്ടിലെ മുണ്ടക്കൈ പകച്ചുനിന്നപ്പോള്‍ വടകരയില്‍ നടക്കല്‍ കരീം സ്‌നേഹത്തിന്റെ കട തുറന്നു. ‘ഒരു കട നിറയെ’സഹായവുമായി കരീമും മകന്‍ മുഹമ്മദ് കലഫും ചുരം കയറി വയനാട്ടിലെത്തി. ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞയുടനെ കരീം ഓടിയെത്തിയത് പാലയാട് പുത്തന്‍നടയിലെ ‘സഫു’ എന്ന തന്റെ ടെക്‌സ്‌റ്റൈല്‍ കടയിലേക്കാണ്. കടയിലുണ്ടായിരുന്ന മുക്കാല്‍ ഭാഗം തുണികളും കരീമും സെറീനയും പായ്ക്കു ചെയ്തു. അടുത്തുള്ള കടകളില്‍നിന്ന് തുണികളും പായകളും അവശ്യ സാധനങ്ങളും വാങ്ങി മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേല്‍പ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു. ”വാര്‍ത്തയറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു. കടയിലെത്തി സാധനങ്ങള്‍ ശേഖരിച്ചു. വയനാട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍. ഇനിയും സാധനങ്ങള്‍ വയനാട്ടിലേക്ക് എത്തിക്കും” കരീം പറയുന്നു. കരീം ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങിയിട്ട് 5 വര്‍ഷമായി.  

    Read More »
  • Life Style

    അച്ഛന്‍ എന്നെ കൊല്ലാതെ വിട്ടു, വേലക്കാരിയല്ലാതെ മറ്റാരും തിരിഞ്ഞു നോക്കിയില്ല! ഉപമുഖ്യമന്ത്രിക്കൊപ്പമുള്ള ജീവിതം തുറന്നുപറഞ്ഞ് മുന്‍ഭാര്യ

    തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ് പവന്‍ കല്യാണ്‍. സിനിമയിലും ഇപ്പോള്‍ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന പവന്‍ കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണു ദേശായ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു. തെലുഗു സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രേണു ദേശായ്. രേണു- പവന്‍ കല്യാണ്‍ ജോഡി ടോളിവുഡില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹം ചെയ്‌തെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. രേണു തന്റെ അഭിനയ ജീവിതത്തിലേക്ക് ഇപ്പോള്‍ തിരിച്ചു വരവ് നടത്തുകയാണ്. 2000ല്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബദ്രി എന്ന ചിത്രത്തിലൂടെയാണ് രേണു ദേശായ് സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗിലൂടെയാണ് അഭിനയത്തിലെത്തിയത്. ആ സിനിമ വന്‍ ഹിറ്റായി. അതിലൂടെ ആ ജോഡിയും ഹിറ്റായി. ആ സിനിമയോടെ പവന്‍ കല്യാണു രേണു ദേശായിയും പരസ്പരം ഡെയ്റ്റിഗിലായി. മാത്രമല്ല അവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തുടങ്ങി. അതിനു ശേഷം 2003ല്‍ ജോണി എന്ന ചിത്രത്തിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചു. എന്നാല്‍ ആ ചിത്രം ഒരു പരാജയമായിരുന്നു. ഇപ്പോള്‍ രേണു പറഞ്ഞ…

    Read More »
  • Crime

    15 ക്ഷേത്രങ്ങളില്‍നിന്നും കവര്‍ന്നത് അഞ്ച് ലക്ഷത്തിന്റെ സാധനങ്ങള്‍; മോഷ്ടാവിനെ പിടികൂടിയത് നാടകീയമായി

    തിരുവനന്തപുരം: തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വര്‍ണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ്(29) പിടിയിലായത്. പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജനമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് കൊഞ്ചിറ അയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും പൂജാപാത്രങ്ങളും ആഭരണങ്ങളും ജിബിന്‍ മോഷ്ടിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പെരുംകൂര്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം വിളക്കുകളും കവര്‍ന്നു. ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്നും വിളക്കുകളും പൂജാപാത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ വെമ്പായം ഊരുട്ടമ്പലം ദേവി ക്ഷേത്രത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും തട്ടുവിളക്കുകളും കവര്‍ന്നു. ജിബിന്‍ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവി…

    Read More »
  • Kerala

    രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

    വയനാട്: മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.  

    Read More »
  • Kerala

    ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം

    തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോര്‍വാഹന ചട്ടങ്ങളനുസരിച്ച് ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. കൂടാതെ എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം. കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക. എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്‍ ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും. ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്‍ 80 പേരില്‍ 51 പേര്‍ വിജയിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രാജേഷ് പറഞ്ഞു. എം…

    Read More »
  • NEWS

    ഹനിയയുടെ രക്തത്തിന് പ്രതികാരം കട്ടായം; ഇസ്രയേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട് ഖമനയി

    ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാന്‍. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ”ഇറാന്‍ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്.” ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലില്‍ ഇസ്രയേലിനെതിരെ ഇറാന്‍…

    Read More »
Back to top button
error: