Month: August 2024

  • Crime

    ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

    കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. രാവിലെ 8.15 ന് ഏറ്റുമാനൂരിലെ പഴയ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നല്‍കി. ട്രെയിനിടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികില്‍നിന്ന് ഒരു എടിഎം കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതില്‍ അനില്‍കുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    Read More »
  • Local

    സാമ്പത്തിക സഹായം ചോദിച്ചെത്തി: പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്റിന്റെ ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവതി അറസ്റ്റില്‍

       പന്തളം: സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറ വിളാകത്ത് പുത്തന്‍ വീട്ടില്‍ ബിന്ദു (36) വാണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെവീട്ടില്‍ നിന്നാണ് പ്രതി പണം മോഷ്ടിച്ച് കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നൂറനാട് പാറ്റൂര്‍ തടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മോഷ്ടാവിനായുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി മകളുടെ പഠനാവശ്യത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷന്‍ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടില്‍ വച്ചിട്ട് ഇവര്‍ വീട്ടിനുള്ളില്‍ കയറിയ തക്കം നോക്കി യുവതി ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പല സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന…

    Read More »
  • Kerala

    ക്യാമ്പുകളിൽ കണ്ണീരൊപ്പാൻ മുഖ്യമന്ത്രി എത്തി, ജില്ലയിലെ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 9758 പേർ

    കല്പറ്റ: കോട്ടനാട് ഗവൺമെൻറ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സന്ദർശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നംപറ്റ, ആനക്കാട്, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ദുരന്തമുഖത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ചൂരൽമല സ്വദേശികളും ഇവിടെയുണ്ട്. 210 പേരുള്ള ക്യാമ്പിൽ 86 സ്ത്രീകളും 67 പുരുഷന്മാരും 57 കുട്ടികളുമാണുള്ളത്. മുഖ്യമന്ത്രിയുടെ കൂടെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കളക്ടർ മേഘശ്രീ ഡി ആർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 9758 പേരെ മാറ്റിതാമസിപ്പിച്ചു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി…

    Read More »
  • Kerala

    മഴ ഭീഷണി മാറി, ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമില്ല: 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധി

        കനത്ത മഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം. ഇതുവരെയുള്ള അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമില്ല എന്നത് വലിയ ആശ്വാസമാണ്. എന്നാൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയുണ്ടായിരിക്കില്ല. ഇടുക്കിയിലും, എറണാകുളത്തും ദുരിതാശ്വാസ ക്വാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഇന്നും കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെയും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

    Read More »
  • Kerala

    ഇതുവരെ കണ്ടെടുത്തത് 299 മൃതദേഹങ്ങൾ: ഇനിയും കാണാമറയത്ത് 210 ലേറെ പേർ; ബെയ്‌ലി പാലത്തിലൂടെ ഇന്നു മുതൽ രക്ഷാദൗത്യം ഊർജിതമാകും

       വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 299 ആയി. 210 ലേറെ പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. 198 പേർ പരിക്കുകളോടെ ചികിത്സയിലുണ്ട്. പക്ഷേ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചത് 196 മരണങ്ങളാണ്. ഇതിൽ 87 പുരുഷന്‍മാരും 77 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍- പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.  ഈ മൃതദേഹങ്ങള്‍ ഇതിനോടകം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.  ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 235 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 73 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്ത കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു. കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടുകള്‍ ഉള്‍പ്പെടെ 352 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി…

    Read More »
  • Kerala

    വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ

    തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും മഴ തുടരും. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

    Read More »
  • India

    പൂജ ഖേഡ്കറുടെ ഐ.എ.എസ്. തെറിച്ചു, സ്ഥിരം വിലക്കും ഏര്‍പ്പെടുത്തി; പിന്നാലെ പോലീസ് കേസും

    മുംബൈ: വിവാദ ഐ.എ.എസ്. പ്രബേഷണറി ഓഫീസര്‍ പൂജാ ഖേഡ്കറുടെ നിയമന ശുപാര്‍ശ റദ്ദാക്കി യു.പി.എസ്.സി. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് സ്ഥിരമായി അവരെ വിലക്കുകയും ചെയ്തു. ജൂലൈയ് 18-ന് യു.പി.എസ്.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും 25-നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ഓഗസ്റ്റ് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ഖേഡ്കര്‍ ആവശ്യപ്പെട്ടിരുന്നു. 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്. ലഭ്യമായ രേഖകള്‍ യു.പി.എസ്.സി. പരിശോധിക്കുകയും സിവില്‍ സര്‍വീസ് പരീക്ഷ 2022 ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. പൂജാ ഖേഡ്കറിന്റെ കേസിന്റെ പശ്ചാത്തലത്തില്‍, 2009 മുതല്‍ 2023 വരെയുള്ള സി.എസ്.ഇ. പരീക്ഷകളിലെ 15,000-ത്തിലധികം ഉദ്യോഗാര്‍ഥികളുടെ ലഭ്യമായ ഡേറ്റ യു.പി.എസ്.സി. വിശദമായി പരിശോധിച്ചു. പൂജാ ഖേഡ്കര്‍ ഒഴികെ, മറ്റൊരു സ്ഥാനാര്‍ഥിയും സി.എസ്.ഇ. ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് യു.പി.എസ്.സി.…

    Read More »
  • Kerala

    വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയില്‍; രണ്ട് മണിക്കൂറിനകം വീടൊഴിയണമെന്ന് നഗരസഭ

    തൃശ്ശര്‍: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് രണ്ടുമണിക്കൂറിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു. മഴക്കാലം കഴിയുന്നതുവരെ ഏതുനിമിഷവും പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകാമെന്ന് സീനിയര്‍ ജിയോളജിസ്റ്റ് മനോജ് മീഡിയവണിനോട് പറഞ്ഞു. മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണം.മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. ഒപ്പം മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.  

    Read More »
  • Kerala

    ”ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്; അമ്മയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എനിക്കറിയാം”

    ഇടുക്കി: വയനാട്ടിലെ ദുരന്തസ്ഥലത്തു നിന്നും ഉള്ളുരുക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് ഓരോ നിമിഷവും പുറത്തു വരുന്നത്. ഇതിനിടെ ഇടുക്കിയില്‍ നിന്നും രണ്ടു പിഞ്ചു മക്കളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവിന്റെ അഭ്യര്‍ത്ഥന ഹൃദയം കുളിര്‍പ്പിക്കുന്നതായി. ആ സന്ദേശം സമൂഹമാധ്യമങ്ങള്‍ ഊഷ്മളതയോടെ ഏറ്റെടുക്കുകയായിരുന്നു. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്‌സ് ആപ്പ് സ്‌ന്ദേശത്തിലൂടെ അറിയിച്ചത്. അയച്ച ആളുടെ പേരും വിവരങ്ങളും മറച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വെറുതെ പ്രസ്താവന നടത്തുക മാത്രമല്ല അവര്‍ ചെയ്തത്. ദുരന്തത്തില്‍ സഹായഹസ്തവുമായി ഇടുക്കിയിലെ വീട്ടില്‍ നിന്നും ആ ദമ്പതികള്‍ വയനാട്ടിലേക്ക് പോയി. ”രണ്ടു ചെറിയ കുട്ടികളുടെ അമ്മയാണ് ഞാന്‍. അമ്മയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം”. യുവതി പറഞ്ഞു. അമ്മമാര്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനെപ്പറ്റി ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, നല്ല പിന്തുണയാണ് ഭര്‍ത്താവ് നല്‍കിയതെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. ”മാതാപിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചുമക്കളെക്കുറിച്ചുള്ള സങ്കടകരമായ വാര്‍ത്തകളൊക്കെയാണ് കേള്‍ക്കുന്നത്. അതിനാല്‍ തങ്ങളാല്‍ കഴിയാവുന്ന സഹായം…

    Read More »
  • Kerala

    ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, സ്‌കൂട്ടറും കാറും കായലില്‍ വീണു; യാത്രികരെ രക്ഷിച്ചു

    ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത കാര്‍ യാത്രക്കാരനും സ്‌കൂട്ടര്‍ യാത്രികനും പുന്നമടകായലില്‍ വീണു.മണ്ണഞ്ചേരി കാവുങ്കല്‍ സ്വദേശി ഗോകുല്‍, ആപ്പൂര് സ്വദേശി അന്‍സില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11.30ന് പുന്നമട റിസോര്‍ട്ടിന് കിഴക്ക് ഹൗസ് ബോട്ടുകള്‍ അടുപ്പിക്കുന്ന കടവിനു സമീപമായിരുന്നു സംഭവം. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ഹൗസ് ബോട്ട് ജീവനക്കാരെത്തി ഇരുവരെയും രക്ഷിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. സമീപത്തെ റിസോര്‍ട്ടില്‍ ആഘോഷം കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അപകടം. സ്‌കൂട്ടറില്‍ പോയ അന്‍സില്‍ ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്തു. കടവിലെത്തിയപ്പോഴാണ് റോഡ് അവസാനിച്ച കാര്യം മനസ്സിലായത്.ഉടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറും തൊട്ടുപിന്നാലെയെത്തിയ ഗോകുലിന്റെ കാറും കായലില്‍ പതിച്ചു. കാറില്‍ അകപ്പെട്ട ഗോകുലിനെ ഹൗസ് ബോട്ടിലെ ജീവനക്കാര്‍ ചേര്‍ന്നു കരയ്‌ക്കെത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും നോര്‍ത്ത് പൊലീസും സ്ഥലത്തെത്തി. കാര്‍ രാത്രി വൈകിയും കരയ്ക്കു കയറ്റാന്‍ സാധിച്ചിട്ടില്ല.

    Read More »
Back to top button
error: