Month: August 2024

  • Kerala

    വയനാട്ടില്‍ നിന്നൊരു ശുഭവാര്‍ത്ത; നാലാം ദിവസം നാലുപേര്‍ ജീവനോടെ, കണ്ടെത്തിയത് സൈന്യം

    വയനാട്: കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. 2 പുരുഷന്‍മാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെണ്‍കുട്ടിക്ക് കാലിനു പരുക്കുണ്ട്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കും. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു സൈന്യം അറിയിച്ചു. അതേസമയം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേര്‍ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്.  

    Read More »
  • Kerala

    ഭീഷണിക്ക് വഴങ്ങാത്ത തന്റേടി; നയതന്ത്ര ബാഗേജ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ ഹീറോ; ഏഴു വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ കസ്റ്റംസ് ഓഫീസര്‍ രാമമൂര്‍ത്തിയുടെ പടിയിറക്കം

    തിരുവനന്തപുരം: ഭീഷണികള്‍ക്ക് വഴങ്ങാത്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, അതായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച് രാമമൂര്‍ത്തി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള വന്‍ശൃംഖലയെ വലയിലാക്കാന്‍ ഇടയാക്കിയത് രാമമൂര്‍ത്തിയുടെ സംശയമാണ്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത രാമമൂര്‍ത്തി തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെ സര്‍വീസ് വിട്ടു. ഏഴ് വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലാണ് സ്വയം വിരമിക്കല്‍. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പതിനഞ്ച് കോടിയുടെ സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താന്‍ ശ്രമിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ്. ഇടതുസര്‍ക്കാരിനെ വരെ പിടിച്ചുലച്ച കേസാണിത്. ബാഗേജ് തടഞ്ഞുവച്ചതിന്റെ പേരില്‍ തുടര്‍ച്ചയായി ഭീഷണികള്‍ ഉണ്ടായെങ്കിലും രാമമൂര്‍ത്തി വകവച്ചില്ല. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകള്‍ ഭീഷണി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പിടിയിലായിരുന്നു. നയതന്ത്ര ബാഗേജ് സ്വര്‍ണക്കള്ളക്കടത്തിന് സമാനമായിരുന്നു 24 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍…

    Read More »
  • Crime

    മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മോഷണം; ഇതര സംസ്ഥാനക്കാരായ കമിതാക്കള്‍ പിടിയില്‍

    തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ നഗരത്തിലെത്തി മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങിനടന്ന് നിരവധി മോഷണം നടത്തിയ കാമുകിയും കാമുകനും പിടിയില്‍. ബാംഗ്ലൂര്‍ ഇലഹങ്ക സ്വദേശി പ്രകാശ്(31), ഇയാളുടെ കാമുകി പശ്ചിമ ബംഗാള്‍ സ്വദേശി ശാശ്വതി പത്ര (22) എന്നിവരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇവര്‍ തമ്പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പാര്‍ത്ഥാസ് ടെക്‌സ്റ്റെയില്‍സിന് സമീപമുള്ള ന്യൂറോണ്‍ സ്റ്റിച്ചിംഗ് സെന്റര്‍ ജീവനക്കാരന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങിയായിരുന്നു മറ്റു മോഷണങ്ങള്‍ നടത്തിയത്. കരമന സ്റ്റേഷന്‍ പരിധിയിലെ മൈജി ഷോറൂമില്‍ നിന്ന് ഒരു സി.സി ടിവി ക്യാമറ മോഷ്ടിച്ചു,ക്യൂ.ആര്‍.എസിന്റെ ഷോറൂമില്‍ കയറിയെങ്കിലും ഒന്നും കവര്‍ന്നില്ല. പിന്നീട് വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയിലെ മാളില്‍ നിന്ന് ടാബ് മോഷ്ടിച്ചു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1,10,000 രൂപ വിലവരുന്ന സാംസങ് മൊബൈല്‍ ഫോണ്‍, ക്യാമറയുള്ള എഫ്.എം റേഡിയോ, വിലപിടിപ്പുള്ള ബ്ലാക്ക് മെറ്റല്‍ ഡിസൈന്‍ സാധനങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതെല്ലാം മോഷ്ടിച്ചതാണെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു.…

    Read More »
  • Kerala

    പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.1 മീറ്റര്‍ വരെ…

    Read More »
  • Kerala

    പുലര്‍ച്ചെ 5 ന് ആദ്യ ട്രെയിന്‍, രാത്രി 11.30 വരെ; കൊച്ചി മെട്രോ ഇന്നും നാളെയും അധിക സര്‍വീസ്

    കൊച്ചി: കര്‍ക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടി. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സര്‍വീസ് ഉണ്ടാകും. നാളെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലര്‍ച്ചെ 5 നും 5.30 നും സര്‍വീസ് ഉണ്ടാകും. അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോ?ഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടര്‍ന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തില്‍ ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല.  

    Read More »
  • NEWS

    ഗെസ്റ്റ് ഹൗസില്‍ ഹനിയയെ ‘കാലന്‍ കാത്തിരുന്നത്’ രണ്ടു മാസം! ഇറാനെയും ലോകത്തെയും ഞെട്ടിച്ച് സ്‌ഫോടനം

    ന്യൂയോര്‍ക്ക്: ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയയെ വധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനികവും റിമോട്ട് നിയന്ത്രിതവുമായ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ ഹനിയയുടെ മുറി മാത്രമേ തകര്‍ന്നുള്ളൂ. സ്ഫോടനത്തെ തുടര്‍ന്ന് തല്‍ക്ഷണം ഹനിയ മരിച്ചു. ഹാനിയയുടെ മുറിയിലേക്ക് ബോംബ് എങ്ങനെ കടത്തിയെന്നോ എപ്പോഴാണെന്നോ ആര്‍ക്കും അറിയില്ല. ഇറാന്‍ സൈനിക സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് തകര്‍ന്ന കെട്ടിടം. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളില്‍ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവര്‍ത്തകന്‍ റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രിയാണ് പുറത്തുവിട്ടത്. ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം…

    Read More »
  • India

    എസ്.സി/എസ്.ടി വിഭാഗത്തിലെ അതിപിന്നാക്കാര്‍ക്കുള്ള ഉപസംവരണം സുപ്രിംകോടതി ശരിവച്ചു

    ന്യൂഡല്‍ഹി: എസ്.സി/എസ്.ടിക്കാരിലെ അതി പിന്നാക്കാര്‍ക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കുന്നതിന് സുപ്രിംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. ഉപസംവരണം ഏര്‍പ്പെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2004ലെ ഇ.വി ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. എസ്.സി/എസ്.ടിക്കാരിലെ അതി പിന്നാക്കാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം. ത്രിവേദി ഭിന്ന വിധിയെഴുതി. നേരത്തെ സംവരണം നേടി ജോലി ലഭിച്ച ആളുടെ കുട്ടിയേയും അനുകൂല്യം നേടാത്ത ആളുടെ കുട്ടിയേയും ഒരുപോലെ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായി ചൂണ്ടിക്കാട്ടി. പട്ടിക ജാതി/വര്‍ഗത്തിലെ ക്രീമിലയര്‍ വിഭാഗത്തിന് ആനുകൂല്യം ഒഴിവാക്കണമെന്ന ആവശ്യവും ബെഞ്ച് മുന്നോട്ട് വച്ചു.

    Read More »
  • Kerala

    ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയെ സമീപിക്കാം

    തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ എത്തിക്കുവാന്‍ കെഎസ്ആര്‍ടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികള്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതര്‍ക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികള്‍ ബന്ധപ്പെട്ട ജില്ലാ കളക്ഷന്‍ സെന്റ്റുകളില്‍ എത്തിച്ചു നല്‍കുന്നത് ജില്ലാ ഭരണകൂടങ്ങള്‍ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സജ്ജമാണ്. അതത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കള്‍ കെഎസ്ആര്‍ടിസ് ബസ് സ്റ്റേഷനുകളില്‍ എത്തിച്ചാല്‍ വടക്കന്‍ മേഖലയിലേയ്ക്ക് സര്‍വീസ് പോകുന്ന കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.  

    Read More »
  • India

    മോദിക്കും നാഗ്പുരിനും ്രപിയങ്കരന്‍; ഫഡ്‌നവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും

    ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം ശക്തം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്. നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. പിന്നീട് നീട്ടിക്കൊടുക്കുകയായിരുന്നു. ഫഡ്‌നവിസിനു പുറമേ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്താവഡെ(മഹാരാഷ്ട്ര), കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ (ഒഡിഷ) എന്നിവരുടെ പേരും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ നാഗ്പുരില്‍നിന്നുള്ള ഒരു നേതാവ് വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നാഗ്പുരില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായാംഗമായ ഫഡ്‌നവിസിന്റെ കുടുംബം ആര്‍.എസ്.എസ്. രൂപീകരണം മുതല്‍ സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇത് ഫഡ്‌നവിസിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. മികച്ച സംഘാടകനെന്ന സല്‍പേര്, വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പ്രധാനമന്ത്രിക്കു പ്രത്യേക താല്‍പര്യമുളള ഫഡ്‌നാവിസിന് അനുകൂലമായുണ്ട്. അതേസമയം, ഫഡ്‌നവിസിനെ പാര്‍ട്ടി അധ്യക്ഷനായോ മോദിമന്ത്രിസഭയിലെ…

    Read More »
  • Crime

    മകളുടെ വിയോഗം ജീവിതം താളംതെറ്റിച്ചു; പറമ്പില്‍ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി

    തൃശ്ശൂര്‍: മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇളയ മകള്‍ കൃഷ്ണ (25) വിശാഖപട്ടണത്ത് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ഷൈനി. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടു. ഇതോടെ അയല്‍ക്കാരെ വിളിച്ചു. തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്.

    Read More »
Back to top button
error: