KeralaNEWS

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നല്‍കിയ ഹരജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം. 38 വോട്ടുകള്‍ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം വിജയിച്ചത്.

Signature-ad

തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്‌കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച പെട്ടികള്‍ കാണാതായത് വലിയ വിവാദമായിരുന്നു.

വ്യാപകമായ തിരച്ചിലിനൊടുവില്‍ മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നാണ് ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച പെട്ടികള്‍ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സബ് ട്രഷറിയില്‍നിന്ന് നീക്കം ചെയ്തപ്പോള്‍ പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ അബദ്ധത്തില്‍ മാറ്റിയതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: