ന്യൂഡല്‍ഹി: രാജ്യത്ത് പത്തുവര്‍ഷത്തിനിടെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ മാത്രം . യുഎപിഎ കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം ശിക്ഷിക്കപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഹൈദരാബാദ് ലോക്സഭാ എംപിയും AIMIM അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് യുഎപിഎ,പിഎംഎല്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5297 ആണ്.ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേര്‍ മാത്രം.
2014 മുതല്‍ 2024 വരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഡല്‍ഹിയിലാണ്. 132 രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇ ഡി കേസെടുത്തത്. പക്ഷെ ശിക്ഷിച്ചത് ഒരാളെ മാത്രം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 13 കേസുകള്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 മുതല്‍ യുഎപിഎ പ്രകാരം ഇതുവരെ രാജ്യത്ത് 8,719 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.യു എ പി എ കേസുകളില്‍ 222 പേര്‍ ശിക്ഷക്കപ്പെട്ടപ്പോള്‍ 567 പേര്‍ കുറ്റവിമുക്തരായെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷം ആരോപണം ശക്തമാക്കി മുന്നോട്ടു പോകുമ്പോഴാണ് ഈ കണക്കുകള്‍ ഏറെ പ്രസക്തമാകുന്നത്.