CareersNEWS

പത്താം ക്‌ളാസ് ജയിച്ചാല്‍ 50,200 രൂപ ശമ്പളത്തില്‍ സ്ഥിരജോലി, അവസാന തീയതി അടുത്തമാസം രണ്ട്

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 34 ഒഴിവ്. നേരിട്ടുള്ള നിയമനം. യോഗ്യത: എസ്.എസ്.എല്‍. സി ജയം. ബിരുദം ഉണ്ടായിരിക്കരുത്. ശമ്പളം: 23,000- 50,200. പ്രായം: 02.01.1988 നും 01.01.2006നും ഇടയില്‍.

ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തു പരീക്ഷയുടേയും (100 മാര്‍ക്ക്) ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്. പൊതു വിജ്ഞാനം-50, ന്യൂമറിക്കല്‍ എബിലിറ്റി-20, ജനറല്‍ ഇംഗ്ലീഷ്-15, മെന്റല്‍ എബിലിറ്റി-15 എന്നിങ്ങനെയാണ് മാര്‍ക്ക്. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം.

Signature-ad

കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നട ത്തി ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റ്:hckrecruitment.keralacourts.in. അവസാന തീയതി: 02.07.2024.

സി-ഡിറ്റില്‍ അവസരം

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയില്‍ ഒരു വര്‍ഷ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 23000), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 20000), അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 15000), ഇലക്ട്രിക്കല്‍ { സൂപ്പര്‍വൈസര്‍ (ശമ്പളം 25000 ), ഇലക്ട്രീഷ്യന്‍ (ശമ്പളം 20000 – 22,500) എന്നീ തസ്തികകളിലാ ണ് ഒഴിവ്.വിശദ വിവരങ്ങള്‍ക്കും ഓണ്‍ ലൈനായി അപേക്ഷിക്കാനും ww w.careers.cdit.org. അവസാന തീ 15.06.2024.

Back to top button
error: