KeralaNEWS

മദ്യലഹരിയില്‍ കാറോടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി: പൊന്നുരുന്നിയില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകന്‍ ഡെന്നിസണ്‍ ഡെന്നിയുമാണ് (11) മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വാഹനമോടിച്ച ഇയാള്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചതായാണ് വിവരം.

ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു.

Back to top button
error: