NEWSSocial Media

ആല്‍ബിയും അപ്‌സരയും ഒളിച്ചോടി വിവാഹം കഴിച്ചവര്‍, നിങ്ങള്‍ തമ്മിലുള്ള ബന്ധം ഞാന്‍ പൊക്കിയതിന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ സാക്ഷി; ആരോപണങ്ങളുമായി അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്

ക്കഴിഞ്ഞ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ അപ്‌സര രത്‌നാകരന്‍ പുറത്തായത്. പ്രേക്ഷകരില്‍ പലരുടെയും ടോപ്പ് ഫൈവ് പ്രഡിക്ഷന്‍ ലിസ്റ്റില്‍ പോലും ഇടം പിടിച്ചിരുന്ന മത്സരാര്‍ത്ഥിയാണ് അപ്‌സര. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അപ്‌സരയുടെ ഗെയിമിനോട് പ്രേക്ഷകര്‍ക്ക് എതിര്‍പ്പായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി മികച്ച ക്യാപ്റ്റന്‍ എന്നുള്ള അംഗീകാരം ലഭിച്ച ഒരേയൊരാളും അപ്‌സര മാത്രമാകും.

അപ്‌സര ബിഗ് ബോസ് ഷോയുടെ ഭാഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ പുറത്ത് പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസില്‍ വെച്ച് ലൈഫ് സ്റ്റോറി പറയവെ മുന്‍ ഭര്‍ത്താവിനെ കുറിച്ച് അപ്‌സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്.

Signature-ad

അന്ന് അപ്‌സരയുടെ വീഡിയോ പുറത്ത് വന്നപ്പോള്‍ അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള വീഡിയോയാണ് മുന്‍ ഭര്‍ത്താവ് പങ്കിട്ടത്. താനുമായി കുടുംബ ജീവിതം നയിക്കുമ്പോള്‍ തന്നെ അപ്‌സര ആല്‍ബിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അപ്‌സരയെ ന്യായീകരിച്ച് ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബി സംസാരിച്ചിരുന്നു.

”അപ്‌സരയെ ഞാന്‍ വിവാഹം കഴിക്കുന്നത് 2021 ലാണ്. മുന്‍ ഭര്‍ത്താവുമായുള്ള ബന്ധം അപ്‌സര വേര്‍പ്പെടുത്തിയത് 2018 ലോ 2019ലോ മറ്റോവാണ്. എന്റെ സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു ആ ബന്ധം അപ്‌സര വേര്‍പ്പെടുത്തിയത്. അവരുടേത് പ്രണയ വിവാഹമായിരുന്നു. ആ ബന്ധം അവസാനിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനും അപ്‌സരയും വിവാഹിതരായത്.

പിന്നെ അപ്‌സരയുടെ മുന്‍ ഭര്‍ത്താവായ അയാളുടെ കുറേ വോയ്‌സ് ക്ലിപ്പ് എന്റെ കയ്യിലുണ്ട്. പല സ്ത്രീകളുമായി സംസാരിച്ചത്. ഞങ്ങള്‍ ഒടിച്ചോളി വിവാഹം കഴിച്ചവരല്ല. ആറ് വര്‍ഷം കഴിഞ്ഞു അപ്‌സര അയാളുടെ അടുത്ത് നിന്ന് വന്നിട്ട്. ഞങ്ങള്‍ വിവാഹിതരായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. അന്നൊന്നും ഒന്നും പുറത്ത് പറയാതെ അപ്‌സര ബിഗ് ബോസില്‍ പോയപ്പോഴാണ് അയാള്‍ അപ്‌സരയ്ക്ക് എതിരെ വീഡിയോ ഇട്ടത്.
അത് അയാള്‍ക്കൊരു ഹൈപ്പ് കിട്ടാനുള്ള ഉദ്ദേശത്തോടെയാണ്” – എന്നാണ് ആല്‍ബി പറഞ്ഞത്.

ആല്‍ബിയുടെ പുതിയ അഭിമുഖം വൈറലായതോടെ മുന്‍ ഭര്‍ത്താവ് കണ്ണന്‍ വീണ്ടും അപ്‌സരയ്ക്കും ആല്‍ബിക്കും എതിരെ രംഗത്ത് എത്തി. ആല്‍ബി പറയുന്നതെല്ലാം കള്ളമാണെന്നും തന്റെ കയ്യില്‍ തെളിവുണ്ടെന്നുമാണ് കണ്ണന്‍ സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയില്‍ പറയുന്നത്.

”ആല്‍ബി ആണാണെങ്കില്‍ തങ്ങള്‍ ഒളിച്ചോടി വിവാഹം ചെയ്തവരാണെന്ന് തുറന്ന് പറയണം. പറയാനുള്ള നട്ടെല്ല് ആല്‍ബിക്കുണ്ടോ? നിങ്ങള്‍ രണ്ടുപേരും ഒളിച്ചോടി വിവാഹം ചെയ്തവരാണ്. പുടവയുമായി നില്‍ക്കുന്ന ഫോട്ടോ വരെ എന്റെ കയ്യിലുണ്ട്.’

ഞാന്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധം പൊക്കിയതും ആ ഷൂട്ടിങ് സെറ്റില്‍ വെച്ച് നിങ്ങളെ ഞാന്‍ ചോദ്യം ചെയ്തതുമെല്ലാം അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നിങ്ങള്‍ പെര്‍ഫെക്ടാണെന്ന് കാണിക്കാന്‍ എന്തിനാണ് ഇതൊക്കെ വീണ്ടും വീണ്ടും പറയുന്നതും ചെയ്യുന്നതും. വനിത ദിനത്തിലും ഞാന്‍ അപ്‌സരയുമായി ബന്ധപ്പെട്ട് വീഡിയോ ഇട്ടിരുന്നു.’

അത് അപ്‌സരയും ആല്‍ബിയും സൈബര്‍ പോലീസ് വഴി എന്നെ വിളിപ്പിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്. അല്ലാതെ ഞാന്‍ മാപ്പ് പറഞ്ഞിട്ടില്ല. അതിന് ഞാന്‍ ചാകണം. മാപ്പ് പറഞ്ഞ് ഡിലീറ്റ് ചെയ്തതുമല്ല”- എന്നാണ് പുതിയ വീഡിയോയില്‍ തന്റെ ഭാഗം വിശദീകരിച്ച് കണ്ണന്‍ പറഞ്ഞത്.

 

Back to top button
error: