KeralaNEWS

ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കൊല്ലം: ശക്തികുളങ്ങരയില്‍ ബൈക്ക് കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

ബൈക്ക് യാത്രക്കാരനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകൻ ജസ്റ്റസ് ജെ.അബ്രോ (33) ആണ് മരിച്ചത്.

ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റിസിന്റെ ബൈക്ക് എതിരെവന്ന കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Signature-ad

ലണ്ടൻ പാർലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു. ജനുവരിയിലാണ് വിവാഹത്തിനുവേണ്ടി നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോകാനിരിക്കുകയായിരുന്നു.

മൃതദേഹം ശങ്കേഴ്സ് ആശുപത്രിയില്‍ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ നടക്കും.

Back to top button
error: