KeralaNEWS

കോട്ടയത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

 സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ കിണറ്റില്‍ വീഴുകയായിരുന്നു.

അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ ഫോഴ്‌സെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ സുഹൃത്തുക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: