തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് പരോക്ഷപിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. പ്രതിസന്ധികളില്‍ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് അറിയിച്ചത്. പുത്തന്‍കുരിശില്‍ വച്ച് സഭയുടെ അസ്തിത്വം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് മലങ്കര മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്.
സഭാ തര്‍ക്കം പരിഹരിക്കുന്നതില്‍ എല്‍ഡിഎഫില്‍ നിന്ന് ലഭിച്ച ഉറപ്പും അതിലെ പ്രതീക്ഷയും സന്ദേശത്തില്‍ സഭ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യാക്കോബായ സഭ ഇടതുമുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. പത്രീയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിനിടയിലും മുന്‍പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു.