കോഴിക്കോട്:ജില്ലയില്‍ കഴിഞ്ഞ പത്തുദിവസത്തിനകം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് രണ്ടുപേര്‍. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
നിരവധിപേര്‍ക്ക് ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമവും കടുത്ത ചൂടും രോഗം വര്‍ധിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം. ഗുരുതരമായാല്‍ ഇത് മരണത്തിന് വരെ കാരണമാകും. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദ്ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു.