IndiaNEWS

കോണ്‍ഗ്രസ്‌ പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

ജയ്പൂർ: കോണ്‍ഗ്രസ്‌ പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത റാലിക്കു തൊട്ടുപിന്നാലെയാണ് രാജസ്‌ഥാനിലെ നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിവിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്.

പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ സുശീല്‍ ശര്‍മ, മുന്‍ എം.എല്‍.എ. ഗംഗാജല്‍ മീല്‍, സൂറത്ത്‌ഗഡില്‍നിന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹനുമാന്‍ മീല്‍, മുന്‍ പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ അശോക്‌ അവസ്‌തി എന്നിവരുള്‍പ്പെടെയാണു കോണ്‍ഗ്രസ്‌ വിട്ടത്‌. കോണ്‍ഗ്രസ്‌ പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെയാണ്‌  കൂറുമാറ്റം.

Signature-ad

ജയ്‌പൂരിലെ പാര്‍ട്ടി ആസ്‌ഥാനത്തു നടന്ന ചടങ്ങില്‍  ബി.ജെ.പി നേതാക്കൾ ഇവരെ സ്വീകരിച്ചു. ഓംകാര്‍ സിങ്‌ ലഖാവത്‌, നാരായണ്‍ പഞ്ചാരിയ, അരുണ്‍ ചതുര്‍വേദി തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായി.

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു പുറമേ വിരമിച്ച ഉദ്യോഗസ്‌ഥരുള്‍പ്പെടെ വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ജയ്‌പുരിലെ പാര്‍ട്ടിയുടെ സംസ്‌ഥാന ആസ്‌ഥാനത്തെത്തി ബി.ജെ.പിയില്‍ ചേര്‍ന്നു.

Back to top button
error: