KeralaNEWS

തൃശൂരില്‍ 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; പത്മജ വേണുഗോപാല്‍ സ്വീകരിക്കും

തൃശൂർ: തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

പത്മജ വേണുഗോപാല്‍  കോണ്‍ഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.അതേസമയം മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

Signature-ad

‘കലാപം നടന്ന മണിപ്പൂരില്‍ ഇതുവരെ കാലുകുത്താത്ത മോദി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനകം മൂന്നു തവണ തൃശൂരിലെത്തി.ഏപ്രില്‍ പതിനഞ്ചിന് വീണ്ടും വരുന്നുണ്ടെന്നാണ് കേട്ടത്.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല’-അദ്ദേഹം പറഞ്ഞു.

Back to top button
error: