കഴിഞ്ഞ തവണ ആറ്റിങ്ങലിൽ വൻ പ്രകടനം കാഴ്ചവച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ ആലപ്പുഴയിലേക്ക് മാറ്റി വി.മൂരളീധരനെയാണ് ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കിയത്.ഇതോടെ നേതൃത്വത്തിനെതിരെ പരസ്യ ആരോപണങ്ങളുമായി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും ഫലം കണ്ടില്ല.
ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ വിജയം പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ് തൃശൂർ.എന്നാൽ ഇവിടേയും കാലുവാരൽ തകൃതിയിലാണ്.ഇതിനെതിരെ സുരേഷ് ഗോപി തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ തന്നെയാണ് കാലുവാരൽ നടക്കുന്നതെന്നാണ് സൂചന.നേരത്തെ പത്തനംതിട്ട മണ്ഡലത്തിനായി ഇദ്ദേഹം മുന്നിൽ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.ഇതിന് പിന്നിൽ സംസ്ഥാനത്തെ ചില നേതാക്കളായിരുന്നു. ഇതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് വാശിപിടിച്ച നേതാവിനെ വയനാട്ടിൽ തന്നെ ചാവേറായി കേന്ദ്രം അവതരിപ്പിക്കുകയും ചെയ്തു.
ആറ്റിങ്ങലിലേയും തൃശൂരിലേയും വിജയസാധ്യത കണക്കിലെടുത്താണ് ഇത്തവണ കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പറഞ്ഞത്.എന്നാൽ ഉള്ളതും ഇല്ലാതാക്കാൻ ബിജെപി നേതാക്കൾ തന്നെ മത്സരിക്കുന്ന കാഴ്ചയാണ് നിലവിൽ സംസ്ഥാനത്ത് കാണുവാൻ സാധിക്കുന്നത്.