
കേരളത്തിന്റെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം. സെപ്റ്റംബർ വരെയും നടാം.
മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക.സീസണിൽ നൂറ് രൂപ വരെ താമരപ്പൂവിന് വില ലഭിക്കും. എങ്കിലും ശരാശരി 10 രൂപ മുതൽ 50 രൂപ വരെ വില ഉറപ്പാണ്. ഹൈബ്രിഡ് ഇനങ്ങൾക്കാണ് വില കൂടുതൽ.
കുറഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ പോലും താമര നടാം.നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലായിടത്തും താമര വളരും. കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്യുന്നുണ്ട്.






