ബിജെപി രാജില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. മോദിയുടെ ഭരണത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ വയനാട് ലോക്‌സഭാ സ്ഥാനാർത്ഥി ആനി രാജയുടെ ഭർത്താവാണ് ഡി.രാജ.
മോദി ഇപ്പോഴും പറയുന്നു ഇത് വെറും ടീസര്‍ മാത്രമാണെന്ന്. തൊഴില്‍ അവസരങ്ങള്‍ നല്‍കും എന്ന് മോദി വാഗ്ദാനം ചെയ്തു.പിന്നെ എന്തുകൊണ്ട് ആളുകള്‍ ഇസ്രായേലിലേക്ക് പോകുന്നു. എന്ത് കൊണ്ട് അവര്‍ അവിടെ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം ആരാഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ എന്തുകൊണ്ട് പാര്‍ലമെന്റ് ഉദ്ഘാടനത്തിന് വിളിച്ചില്ല. അവര്‍ സ്ത്രീ ആയത് കൊണ്ടാണോ ആദിവാസി ആയതു കൊണ്ടാണോ അതോ വിധവ ആയതു കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
ഏറെ ആദിവാസികളുള്ള സ്ഥലമാണ് വയനാട്.ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് എൽഡിഎഫ് എന്നുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വയനാട്ടിലല്ല, ഹിന്ദി ഹൃദയഭൂമിയിലായിരുന്നു മത്സരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.