IndiaNEWS

നടനും ബിജെപി എം.പിയുമായ രവി കിഷൻ്റെ ഭാര്യയും മകളും എന്ന് അവകാശപ്പെട്ട് 2 പേർ രംഗത്ത്, തങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു എന്നും ആരോപണം

   ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗവും പ്രശസ്ത നടനുമായ രവി കിഷൻ വിവാദത്തിൽ. താൻ കിഷൻ്റെ ഭാര്യയാണെന്നും അദ്ദേഹം സ്വന്തം മകളെ പൊതുസമൂഹത്തിൽ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അപർണ ഠാക്കൂർ എന്ന സ്ത്രീ രംഗത്തെത്തി. ഇന്നലെ (തിങ്കൾ) ലഖ്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഗുരുതരമായ ഈ കാര്യം ഉന്നയിച്ചത്.

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് 1996ൽ കിഷനുമായുള്ള തന്റെ വിവാഹം നടന്നതായും ഈ ബന്ധത്തിൽ ഒരു മകളുണ്ടെന്നും എന്നാൽ കിഷൻ ഇപ്പോൾ തങ്ങളെ അംഗീകരിക്കുന്നില്ലെന്നും അപർണ ആരോപിച്ചു.

Signature-ad

വാർത്താസമ്മേളനത്തിൽ കിഷൻ്റെ മകളും സംബന്ധിച്ചു. രവി കിഷൻ തങ്ങളുമായി രഹസ്യമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും എന്നാൽ പരസ്യമായി തന്നെയോ മകളെയോ അംഗീകരിക്കുന്നില്ല എന്നുമാണ് അപർണ ഠാക്കൂർ പറയുന്നത്. മകളെ കിഷൻ്റെ മകളായി അംഗീകരിക്കാനുള്ള അവകാശവും ആഗ്രഹവും തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കിഷൻ്റെ ചില ഫോട്ടോകളും അവർ പ്രദർശിപ്പിച്ചു.

മകളായി അംഗീകരിച്ചില്ലെങ്കിൽ നിയമപരമായ അവകാശം നേടിയെടുക്കാൻ കോടതിയെ സമീപിക്കുമെന്നും അപർണ പറഞ്ഞു:

”എനിക്ക് 15 വയസുള്ളപ്പോഴാണ് രവി കിഷൻ എൻ്റെ അച്ഛനാണെന്ന് ഞാൻ അറിയുന്നത്. നേരത്തെ ഞാൻ അദ്ദേഹത്തെ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. എൻ്റെ ജന്മദിനത്തിൽ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഒരു പിതാവ് എന്ന നിലയിൽ, അദ്ദേഹം എന്നെ മകളായി സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാലാണ് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്.” വാർത്താസമ്മേളനത്തിൽ പെൺകുട്ടി പറഞ്ഞു.

ഭോജ്പുരി സിനിമകളിൽ നിന്ന് ബോളിവുഡിലേക്കും പിന്നീട് പാർലമെൻ്റിലേക്കുമെത്തിയ താരമാണ് രവി കിഷൻ. ഭോജ്പുരി, ഹിന്ദി സിനിമകൾക്ക് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രീതി കിഷനെ വിവാഹം കഴിച്ച കിഷന്, റിവ കിഷൻ എന്നൊരു മകളുണ്ട്. ബിജെപി എംപിയാകുന്നതിന് മുമ്പ് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിലവിൽ ഗോരഖ്പൂരിൽ നിന്നുള്ള എം.പിയായ അദ്ദേഹത്തെ കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്ന ഈ ആരോപണം ബിജെപിയെ പ്രതിസന്ധിയിൽ വീഴ്ത്തിയിട്ടുണ്ട്.

Back to top button
error: