KeralaNEWS

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റും ബിജെപിയിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

നിലവില്‍ കെപിസിസി എക്സികുട്ടീവ് അംഗവും, ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റുമാണ് ടി ശരത് ചന്ദ്ര പ്രസാദ്. പദ്മജ വേണുഗോപാലിന് പിന്നാലെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കറുന്നത്. ഇതിനിടെയാണ് നേതൃത്വത്തെ ഞട്ടിച്ചുകൊണ്ടുള്ള കെ കരുണാകരന്റെ അടുത്ത അനുയായി കൂടിയായ ശരത് ചന്ദ്രപ്രസാദിന്റെ രാജി.

കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ്‌ ചെന്നിത്തലക്കാണ് ശരത് ചന്ദ്ര പ്രസാദ് രാജിക്കത്ത് നല്‍കിയത്.നേരത്തെയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ശരത് ചന്ദ്രപ്രസാദ് ഇത് നിഷേധിച്ചിരുന്നു.

Back to top button
error: