LIFELife Style

”2020 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു, കഴിഞ്ഞ മാസം വിവാഹമോചിതരായി; ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്”

ഞ്ജു പിള്ളയുടെ മുഖം മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കല്‍പ്പനപ്പോലെ തന്നെ ഹാസ്യം കൈകാര്യം ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ മഞ്ജുവിനോടും വീട്ടിലെ ഒരു അംഗത്തോടുള്ളതുപോലുള്ള സ്‌നേഹമാണ് മലയാളികള്‍ക്ക്. മലയാള സിനിമയില്‍ അമ്മവേഷങ്ങളിലാണ് ഇപ്പോള്‍ മഞ്ജു പിള്ള കൂടുതലായും തിളങ്ങുന്നത്. കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളില്‍ നിറഞ്ഞ മഞ്ജു പിള്ളയുടെ കരിയറില്‍ വലിയൊരു മാറ്റം കൊണ്ടുവന്നത് ഹോം എന്ന സിനിമയിയും അതിലെ കുട്ടിയമ്മയെന്ന കഥാപാത്രവുമാണ്.

കുട്ടിയമ്മയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചശേഷം മഞ്ജുവിന്റെ അഭിനയ പാടവം മറ്റൊരു തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ കൗമാരക്കാരുടെ അമ്മയായി അഭിനയിച്ചപ്പോഴും മഞ്ജുവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുക എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല.

പക്ഷെ മഞ്ജുവിന് സാധ്യമായി. അഭിനേത്രിയായി മാത്രമല്ല റിയാലിറ്റി ഷോ മെന്ററായും മഞ്ജു പിള്ള മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ദയ എന്നൊരു മകളുമുണ്ട്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാഗ്രഹകനാണ് സുജിത്ത്.

ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ താനും മഞ്ജുവും വിവാഹമോചിതരായിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുജിത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവും സുജിത്തും ഫോട്ടോയിലും വീഡിയോയിലുമൊന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അടുത്തിടെ മഞ്ജു പിള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുകയും ആഘോഷമായി പാലുകാച്ചല്‍ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു.

ആ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ സുജിത്തിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. വേര്‍പിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങള്‍ വരെ വന്നിരുന്നുവെങ്കിലും സുജിത്ത് ജോലി തിരക്കിലാണെന്ന് മാത്രമാണ് മഞ്ജു പിള്ള മറുപടി നല്‍കിയത്.

ഇപ്പോഴിതാ സുജിത്ത് തന്നെ തങ്ങള്‍ ബന്ധം വേര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2020 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ മാസം വിവാഹമോചിതരായി എന്നുമാണ് സുജിത്ത് പറഞ്ഞത്. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയര്‍ച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നല്‍കിയത്.

”ഒരു സുഹൃത്ത് എന്ന നിലയില്‍ നോക്കിക്കാണുമ്പോള്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. സുഹൃത്തെന്ന് എടുത്ത് പറയാന്‍ കാരണം 2020 മുതല്‍ മഞ്ജുവുമായി അകന്ന് കഴിയുകയും പോയ മാസം ഡിവോഴ്‌സ് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴും സൗഹൃദബന്ധവും എല്ലാത്തരത്തിലുള്ള കണക്ഷനും നിലനിര്‍ത്തുന്നുമുണ്ട്.

സിനിമയിലേക്കുള്ള എന്റെ ചുവടുവെയ്പ്പിന് മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണ്. സിനിമയിലേക്ക് വരാനുള്ള ആ?ഗ്രഹമുണ്ടായിരുന്നു. പിന്നെ വിവാഹം കഴിഞ്ഞു. ആ സമയത്ത് സീരിയലില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സിനിമ എന്ന മോഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ സീരിയല്‍ നിര്‍ത്തി ആ വഴിക്ക് ശ്രമിച്ചോളൂ കുറച്ച് നാള്‍ ചിലപ്പോള്‍ പട്ടിണി കിടക്കേണ്ടി വരും അത്രയല്ലേയുള്ളുവെന്നാണ് മഞ്ജു പ്രതികരിച്ചത്.

അന്ന് മകളുടെ ജനനവും മറ്റുമായി മഞ്ജുവും അഭിനയിക്കുന്നുണ്ടായിരുന്നില്ല. ഫാമിലിയായില്ലേ വരുമാനം വേണം അതിനാല്‍ സിനിമ ശ്രമിക്കുന്നത് സാധ്യമല്ലെന്ന് കരുതിയപ്പോഴാണ് മഞ്ജു ധൈര്യം പകര്‍ന്നത്” -എന്നാണ് മുന്‍ ഭാര്യയെ കുറിച്ച് സുജിത്ത് പറഞ്ഞത്. നടന്‍ മുകുന്ദനായിരുന്നു മഞ്ജുവിന്റെ ഭര്‍ത്താവ്. ആ ബന്ധം തകര്‍ന്നശേഷമാണ് മഞ്ജുവിന്റെ ജീവിതത്തിലേക്ക് സുജിത്ത് വന്നത്.

 

Back to top button
error: