IndiaNEWS

വരുന്ന രണ്ടരമാസം ചൂട് കനക്കും; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിനും സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും വേണ്ട മുന്നൊരുക്കങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഏപ്രില്‍മുതല്‍ ജൂണ്‍വരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറന്‍ ഹിമാലയന്‍മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയരും.

Signature-ad

വിവിധ ഇടങ്ങളില്‍ പത്തുമുതല്‍ 20 ദിവസംവരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, വടക്കന്‍ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം കാര്യമായി ബാധിക്കുക.

Back to top button
error: