KeralaNEWS

മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാഞ്ഞങ്ങാട്: യു.ഡി.എഫ് യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കണ്‍വെൻഷൻ സെന്ററില്‍ നടന്ന യു.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ് സംഭവം.

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവർത്തകർ യോഗത്തിനെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം വിളിച്ചത്. പ്രതിപക്ഷ നേതാവ് എത്തിയത് 3.30-ന്. ഇത്രയും സമയം യോഗ ഹാളിലിരുന്ന മാധ്യമപ്രവർത്തകരോട് കോണ്‍ഗ്രസ് നേതാക്കളാരും പുറത്ത് പോകണമെന്ന് പറഞ്ഞിട്ടില്ല. ഒന്നര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രതിപക്ഷ നേതാവ് വന്നപ്പോഴും സ്വാഗത- അധ്യക്ഷ പ്രസംഗം നടക്കുമ്ബോഴും മാധ്യമപ്രവർത്തകർ പുറത്ത് പോകണമെന്ന് ആരും പറഞ്ഞില്ല.

Signature-ad

യു.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ യു.ഡി.എഫിന്റെ പ്രവർത്തനം വേണ്ടത്ര ഉയർന്നില്ലെന്ന് പറയുകയും സ്ഥാനാർഥിയുടെ ആത്മ വിശ്വാസം ഒന്നുകൊണ്ട് മാത്രം ജയിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഈ വിമർശനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകർ പുറത്ത് പോകണമെന്ന് പറയുകയായിരുന്നു.

Back to top button
error: