KeralaNEWS

ഇന്നത്തെ ആലപ്പുഴ – ചെന്നൈ സെൻട്രല്‍ എക്സ്‌പ്രസ് ഭാഗികമായി റദ്ദാക്കി

ആലപ്പുഴ: എംജിആർ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെ (ഏപ്രില്‍ 2) ആലപ്പുഴ – ചെന്നൈ സെൻട്രല്‍ എക്സ്‌പ്രസ് ഭാഗികമായി റദ്ദാക്കി.

ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയില്‍ തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും. ഇന്നും നാളെയുമായി നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിടും. നാളത്തെ ആലപ്പുഴ-ധൻബാദ് എക്സ്‌പ്രസും കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്‌പ്രസും ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ നിർത്തില്ല. പകരം പേരമ്ബൂർ വഴി ഈ ട്രെയ്‌നുകള്‍ വഴിതിരിച്ചുവിടും.

Signature-ad

വഴിതിരിച്ച്‌ വിടുന്ന ട്രെയിനുകള്‍

1. ഏപ്രില്‍ 2 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്ബൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

2. ഏപ്രില്‍ 2 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്‌പ്രസ് ട്രെയിൻ (12512) എംജിആർ ചെന്നൈ സെൻട്രലില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്ബൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

3. ഏപ്രില്‍ 1-ന് ഇൻഡോറില്‍ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി അഹല്യ നഗരി എക്സ്‌പ്രസ് ട്രെയിൻ (22645) എംജിആർ ചെന്നൈ സെൻട്രലില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്ബൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

4. 2ഏപ്രില്‍ 1 ന് ധൻബാദില്‍ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് ട്രെയിൻ (13351) എംജിആർ ചെന്നൈ സെൻട്രലില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്ബൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

Back to top button
error: