LIFELife Style

കുട്ടികള്‍ വേണം, വീട്ടുകാരുടെ സമ്മതവും വേണമെന്ന് വിജയ്; എന്നാല്‍, രശ്മിക ആ അബദ്ധം ചെയ്യില്ല…

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ ജനപ്രീതി നേടിയ താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. വിജയുടെയും രശ്മികയുടെയും കരിയറിലെ വളര്‍ച്ച ഒരുമിച്ചായിരുന്നു. വിജയ് ദേവരകൊണ്ട യൂത്ത് ഐക്കണായി മാറിയപ്പോള്‍ രശ്മികയെ നാഷണല്‍ ക്രഷ് ആയി ആരാധകര്‍ വാഴ്ത്തി. ഇവര്‍ രണ്ട് പേരും പ്രണയത്തിലാണെന്ന് ഏറെ നാളായി തുടരുന്ന ഗോസിപ്പാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ വിജയോ രശ്മികയോ തയ്യാറായിട്ടില്ല. തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ് ആരാധികമാരുടെ ഹൃദയം തകര്‍ക്കാനില്ലെന്നും വിവാഹിതനാകുമ്പോള്‍ അറിയിക്കുമെന്നുമാണ് വിജയ് ദേവരകൊണ്ട മുമ്പൊരിക്കല്‍ പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് ദേവരകൊണ്ടയും രശ്മികയും ലിവിംഗ് ടുഗെദറിലാണ്. ഒരുമിച്ച് കഴിയുന്നെങ്കിലും തല്‍ക്കാലം ഇക്കാര്യം പുറത്ത് പറയേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി. തനിക്ക് വിവാഹിതനാകാനും അച്ഛനാകാനും താല്‍പര്യമുണ്ടെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. തന്റേത് പ്രണയ വിവാഹമായിരിക്കും. പെണ്‍കുട്ടിയെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടേണ്ടതുണ്ടെന്നും വിജയ് പറഞ്ഞു.

34 കാരനാണ് വിജയ് ദേവരകൊണ്ട. നടന്റെ വിവാഹം വൈകുന്നതെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. അതേസമയം 27 കാരിയായ രശ്മിക കരിയറിലെ ഏറ്റവും മികച്ച സമയത്താണുള്ളത്. ഈ സമയത്ത് ഒരു വിവാഹത്തിന് നടി തയ്യാറാകാന്‍ സാധ്യതയില്ല. കരിയറിന് വേണ്ടിയാണ് കന്നഡ താരം രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് രശ്മിക പിന്മാറിയത് പോലും.

ആഗ്രഹിച്ചത് പോലെ കൈനിറയെ അവസരങ്ങളുമായി നില്‍ക്കുന്ന ഘട്ടത്തില്‍ വിവാഹത്തിലേക്ക് കടക്കാന്‍ രശ്മിക തയ്യാറായേക്കില്ല. ഇതേക്കുറിച്ച് അടുത്തിടെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു സംസാരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള കാരവാനുള്‍പ്പെടെ ഇന്ന് രശ്മികയ്ക്കുണ്ട്. കരിയറിലെ തിരക്കേറിയ ഈ സമയത്ത് ഒരു വിവാഹത്തിന് രശ്മിക തയ്യാറാകില്ലെന്നാണ് ചെയ്യാര്‍ ബാലു പറഞ്ഞത്. വിജയ്-രശ്മിക പ്രണയ ഗോസിപ്പുകള്‍ തങ്ങളുടെ പ്രൊമോഷന് വേണ്ടിയാണ് താരങ്ങള്‍ ഉപയോഗിക്കുന്നതെന്നും ചെയ്യാര്‍ ബാലു തുറന്നടിച്ചു.

പിആര്‍ വര്‍ക്കിന് വേണ്ടി രശ്മികയുമായുള്ള ഗോസിപ്പ് വിജയ് ദേവരകൊണ്ട ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ അഭിപ്രായമുണ്ട്. നടന്റെ സിനിമകളുടെ റിലീസിനനടുപ്പിച്ചാണ് ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും വിജയ്ക്കും രശ്മികയ്ക്കുമുണ്ട്.

ഒന്നിലേറെ തവണ രശ്മികയ്ക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. വിജയ് ദേവരെകാണ്ട പ്രൊമോഷണല്‍ ഇവന്റുകളില്‍ നടത്തുന്ന പ്രസ്താവനകളാണ് നടന് പലപ്പോഴും വിനയാകാറുള്ളത്. ഫാമിലി സ്റ്റാര്‍ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമ. ഏപ്രില്‍ 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മൃണാല്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്.

Back to top button
error: