KeralaNEWS

കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ സത്യാഗ്രഹവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോആന്റണി

പത്തനംതിട്ട:  പമ്ബാവാലി തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ സത്യാഗ്രഹവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോആന്റണി.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ ബിജു(52) കൊല്ലപ്പെട്ടത്. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദംകേട്ട് ബിജു പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍നിന്ന് 50 മീറ്റർ അകലെയായി അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം  ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.

Signature-ad

 ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ  അറിയിച്ചു.മകന് ജോലി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ പറഞ്ഞു. കൂടുതല്‍ സഹായത്തെ കുറിച്ച്‌ പരിശോധിക്കാൻ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റോ ആന്റണിയുടെ സത്യാഗ്രഹം.ഫോറസ്റ്റ് ഉദ്യോഗസ്ഥർ  സർക്കാർ സഹായത്തെപ്പറ്റി പറഞ്ഞെങ്കിലും ആന്റോ പിന്തിരിഞ്ഞില്ല.

Back to top button
error: