KeralaNEWS

കൊച്ചി വാട്ടർ മെട്രോയുടെ നാലു ടെർമിനലുകള്‍ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു; ചടങ്ങിൽ മഞ്ഞുമ്മല്‍ ബോയ്സും

കൊച്ചി: വാട്ടർ മെട്രോ ഇനി നഗരത്തിന്റെ എല്ലാ ദ്വീപുകളിലേക്കും. നാലു ടെർമിനലുകള്‍ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.

നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന  ദ്വീപ് നിവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ടെർമിനലുകള്‍. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകള്‍ പുതുതായി എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് 13 ബോട്ടുകളാണ്  അധികമായി സജ്ജമായിട്ടുള്ളത്.

Signature-ad

തിയറ്ററില്‍ നിറഞ്ഞോടുന്ന മഞ്ഞുമ്മല്‍ ബോയ്സിലെ യഥാർത്ഥ താരങ്ങളും ആദ്യ യാത്രയ്ക്കെത്തിയിരുന്നു.

അതേസമയം പാലിയംതുരുത്ത്, കുമ്ബളം, വില്ലിംഗ്ടണ്‍ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാല്‍ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച്‌ സർവ്വീസ് നടത്തുക.

Back to top button
error: