KeralaNEWS

നഗ്ന വീഡിയോകോള്‍ വഴി തട്ടിയത് 5 ലക്ഷം; രാജസ്ഥാൻ സ്വദേശിനിയായ വനിതയെ പൊക്കി വയനാട് സൈബർ പോലീസ്

വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയായ വനിതയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി.

രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരില്‍ പോയി പിടികൂടിയത്.

Signature-ad

തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ ജയ്പൂരിൽ നിന്നും പോലീസ് വലയിലായത്.

2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച്‌ യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡില്‍ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.ഈ അക്കൗണ്ടുകളെ പിന്തുടർന്നാണ് പോലീസ് യുവതിയിലേക്ക് എത്തിച്ചേർന്നത്.

എസ്.ഐ ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പോലീസ് മുന്നറിയിപ്പ്: അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. പണം നഷ്ടമായാല്‍ ഉടൻ തന്നെ 1930 ല്‍ സൈബർ പോലീസിനെ അറിയിക്കുക.#keralapolice

Back to top button
error: