കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂർ പുലമൂലവീട് അണ്ണന്റെ മകൻ സനല്‍കുമാർ (46) ആണ് മരിച്ചത്.
മെഡിസിൻ വാർഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.