KeralaNEWS

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസ്: കെ.സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

മോന്‍സനുമായി സുധാകരന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പരാതിക്കാര്‍ നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ കെ.സുധാകരന്‍ കൈപ്പറ്റി എന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം കൈമാറിയത് എന്നായിരുന്നു പരാതിക്കാര്‍ മൊഴി നല്‍കിയത്.

Signature-ad

ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് വേണ്ടി വന്നാല്‍ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മൂന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി.

Back to top button
error: