തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടുപേർ.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരിങ്ങൽക്കുത്ത് വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് ഒടുവിലത്തെ ഇര.ഇതിന്റെ തലേദിവസം തന്നെ ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
ഇടുക്കി, വയനാട് ജില്ലകളിലായാണ് ഈ എട്ടു പേരും കൊല്ലപ്പെട്ടത്. അതേസമയം ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്ഷകന് മരിച്ചിരുന്നു. പാലാട്ടിയില്‍ അവറാച്ചന് എന്നയാളാണ് മരിച്ചത്.