KeralaNEWS

കടല്‍ക്ഷോഭം; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി പിളര്‍ന്നു

തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു. ശക്തമായ തിരതള്ളലില്‍ കടല്‍പ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുകയായിരുന്നു.

പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച്‌ തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്തിരുന്നു.

Signature-ad

1959ലാണ് പാലം പുർനിർമിച്ചത്. രണ്ട് വര്‍ഷം മുമ്ബ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു.

Back to top button
error: