പോലീസുദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി.ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു സംഭവം.
ഗുലാരിയ ഗൗരിശങ്കർ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ അരുണ്‍ യാദവ് (25) എന്ന ഉദ്യോഗസ്ഥനാണ് ജിവനൊടുക്കിയത്.
ഡ്യൂട്ടി അവസാനിപ്പിച്ച് മുറിയിലെത്തിയ ഇയാള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്തശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.